ഇന്ത്യയിൽ സനാതന ധർമത്തിന് ഏറ്റവും വലിയ പ്രഹരമേൽപ്പിച്ചത് രാഷ്രീയ ഇസ്‌ലാമാണെന്ന് യോഗി ആദിത്യനാഥ്

For full experience, Download our mobile application:
Get it on Google Play

ഉത്തർപ്രദേശ്: ഇന്ത്യയിൽ സനാതന ധർമത്തിന് ഏറ്റവും വലിയ പ്രഹരമേൽപ്പിച്ചത് രാഷ്രീയ ഇസ്‌ലാമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യോഗി ആദിത്യനാഥ്. സനാതന ധർമത്തിന് ഏറ്റവും വലിയ തിരിച്ചടി നൽകിയതിൽ ബ്രിട്ടീഷ്, ഫ്രഞ്ച് കൊളോണിയലിസം ചരിത്രത്തിൽ പലപ്പോഴും ഉയർത്തിക്കാട്ടപ്പെടാറുണ്ടെങ്കിലും ‘രാഷ്ട്രീയ ഇസ്‌ലാമിനെക്കുറിച്ച്’ പരാമർശമില്ലെന്ന് ആർ‌എസ്‌എസ് ശതാബ്ദി ആഘോഷ വേദിയായ ഗോരഖ്പൂരിൽ നടന്ന പരിപാടിയിൽ യോഗി ആദിത്യനാഥ് പറഞ്ഞു. രാഷ്ട്രീയ ഇസ്‌ലാമിനെ പ്രോത്സാഹിപ്പിക്കുന്നവർ വിവിധ വേഷങ്ങളിൽ തുടരുകയാണെന്നും അദേഹം ആരോപിച്ചു. നമ്മുടെ പൂർവ്വികർ ബ്രിട്ടീഷുകാർക്കും ഫ്രഞ്ചുകാർക്കും എതിരെ മാത്രമല്ല, രാഷ്ട്രീയ ഇസ്‌ലാമിനെതിരെയും പോരാടിയിട്ടുണ്ട്. എന്നാൽ ബ്രിട്ടീഷ് കൊളോണിയലിസത്തെക്കുറിച്ചും ഫ്രഞ്ച് കൊളോണിയലിസത്തെക്കുറിച്ചും സംസാരിക്കുന്നവർ വിശ്വാസത്തെ ദുർബലപ്പെടുത്തിയ രാഷ്ട്രീയ ഇസ്‌ലാമിനെക്കുറിച്ച് എവിടെയും സംസാരിക്കുന്നില്ല- ആദിത്യനാഥ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്

0
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ...

ഡിജെ ശബ്ദം താങ്ങാനായില്ല; നെഞ്ചുവേദനയെ തുടർന്ന് യുവതി മരിച്ചു

0
ലക്ക്നൗ: ട്രാക്ടർ ട്രോളിയിൽ ഘടിപ്പിച്ചിരുന്ന ഡി.ജെ സിസ്റ്റത്തിൽ നിന്നുള്ള അമിത...

മലയാളി യുവതി ഹൈദരാബാദിൽ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു

0
ഹൈദരാബാദ്: മലയാളി യുവതി ഹൈദരാബാദിൽ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു. കണ്ണൂർ സ്വദേശിനിയായ...

ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനാൽ എറണാകുളം റീജിയണൽ കെമിക്കൽ എക്സാമിനേഴ്‌സ് ലാബിൻ്റെ പ്രവർത്തനം താളം തെറ്റി

0
എറണാകുളം: ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനാൽ എറണാകുളം റീജിയണൽ കെമിക്കൽ എക്സാമിനേഴ്‌സ് ലാബിൻ്റെ...