ലക്നോ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പോലീസ് അകമ്പടി വാഹനം അപകടത്തിൽപ്പെട്ട് 15 പേർക്ക് പരിക്ക്. അർജുൻഗഞ്ചിൽ വച്ചാണ് സംഭവം. സംഭവസമയം മുഖ്യമന്ത്രി വാഹനവ്യൂഹത്തിൽ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. അമിതവേഗതയിലെത്തിയ പോലീസ് ജീപ്പ് റോഡിലുണ്ടായിരുന്ന പശുവിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങളിൽ ഇടിച്ചാണ് അപകടമുണ്ടായതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ശനിയാഴ്ച വൈകുന്നേരം അർജുൻഗഞ്ച് മാർക്കറ്റ് ഏരിയയിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നേ പോയ പോലീസ് ജീപ്പ് അപകടത്തിൽപ്പെട്ടു. 15 പേർക്ക് പരിക്കേറ്റതായി ലഖ്നോ പോലീസ് കമ്മീഷണർ എസ്.ബി. ഷിരാദ്കർ വ്യക്തമാക്കി.