Tuesday, May 6, 2025 2:04 pm

ബിജെപിയുടെ വിഘടനവാദ നയത്തിന്റെ കൃത്യമായ പ്രഖ്യാപനമാണ് യോഗി നടത്തിയിരിക്കുന്നത് : എ വിജയരാഘവന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇന്ത്യന്‍ യൂണിയനിലെ ഒരു സംസ്ഥാനത്തില്‍ ഭരണഘടനപ്രകാരം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഖ്യമന്ത്രി തന്നെ മറ്റ് സംസ്ഥാനത്തിലെ ജനങ്ങളെ അധിക്ഷേപിക്കുകയാണെന്ന് എ വിജയരാഘവന്‍. ബിജെപിയുടെ വിഘടനവാദ നയത്തിന്റെ കൃത്യമായ പ്രഖ്യാപനമാണ് യോഗി ആദിത്യനാഥ്‌ ഇന്ന് നടത്തിയിരിക്കുന്നത്. ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ഉത്തര്‍പ്രദേശ് കേരളത്തെ പോലെയാകുമെന്ന പ്രസ്താവനയിലൂടെ എന്താണ് യോഗി ആദിത്യനാഥ്‌ ഉദ്ദേശിക്കുന്നത്.

ബിജെപി തോറ്റാല്‍ ഉത്തര്‍പ്രദേശ് രാജ്യത്ത് ഒന്നാമതായ കേരളം പോലെയാകും എന്നാണോ? എങ്കില്‍ അതല്ലേ വേണ്ടത്? കേന്ദ്രസര്‍ക്കാര്‍ ഈ അടുത്ത കാലങ്ങളില്‍ പുറത്ത് വിട്ട സര്‍വ്വേകളിലെല്ലാം കേരളം ഒന്നാമതാണ്. ഈ സര്‍വ്വേകളില്‍ മിക്കവാറും അവസാന സ്ഥാനത്താണ് ഉത്തര്‍പ്രദേശ്. ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിലും ആരോഗ്യമേഖലയിലും ജീവിത നിലവാരത്തിലും കേരളം ലോകോത്തര നിലവാരത്തില്‍ ഉയര്‍ന്ന് നില്‍ക്കുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ബ്രാഹ്മണരെക്കാള്‍ ഉയര്‍ന്ന ജീവിത നിലവാരമാണ് കേരളത്തിലെ ദളിതര്‍ക്കുള്ളത്. സാമൂഹ്യ നീതി, സാമൂഹ്യ സുരക്ഷ എന്നിവയില്‍ കേരളം നേടിയ ഈ നേട്ടങ്ങള്‍ക്ക് കാരണം ഭൂപരിഷ്‌കരണം മുതല്‍ ഇങ്ങോട്ട് ഇടതുപക്ഷം നടത്തിയ നിരവധി ഇടപെടലുകളാണ്.

ഉത്തര്‍പ്രദേശിലെ ജനങ്ങളുടെ ജീവിത നിലവാരവും ഉയരേണ്ടതുണ്ട്. എന്നാല്‍ യോഗിയുടെയും ബിജെപിയുടെയും ഭരണത്തിന്‍ കീഴില്‍ അത് സാധ്യമല്ല എന്നത് വ്യക്തമാണ്. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേരളം എല്ലാകാലത്തും മാതൃക തന്നെയാണ്. ഈ വികസന മാതൃക കാണണമെങ്കില്‍ യോഗി ആദിത്യനാഥ്‌ ഇപ്പോള്‍ അണിഞ്ഞിരിക്കുന്ന വര്‍ഗീയരാഷ്ട്രീയത്തിന്റെ കാഷായ കണ്ണട മാറ്റി നോക്കണമെന്നും എ വിജയരാഘവന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

എ വിജയരാഘവന്‍റെ ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം;

ഇന്ത്യന്‍ യൂണിയനിലെ ഒരു സംസ്ഥാനത്തില്‍ ഭരണഘടനപ്രകാരം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഖ്യമന്ത്രി തന്നെ മറ്റ് സംസ്ഥാനത്തിലെ ജനങ്ങളെ അധിക്ഷേപിക്കുകയാണ്. ബിജെപിയുടെ വിഘടനവാദ നയത്തിന്റെ കൃത്യമായ പ്രഖ്യാപനമാണ് യോഗി ആദിത്യനാഥ്‌ ഇന്ന് നടത്തിയിരിക്കുന്നത്. ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ഉത്തര്‍പ്രദേശ് കേരളത്തെ പോലെയാകുമെന്ന പ്രസ്താവനയിലൂടെ എന്താണ് യോഗി ആദിത്യനാഥ്‌ ഉദ്ദേശിക്കുന്നത്. ബിജെപി തോറ്റാല്‍ ഉത്തര്‍പ്രദേശ് രാജ്യത്ത് ഒന്നാമതായ കേരളം പോലെയാകും എന്നാണോ? എങ്കില്‍ അതല്ലേ വേണ്ടത്?

കേന്ദ്രസര്‍ക്കാര്‍ ഈ അടുത്ത കാലങ്ങളില്‍ പുറത്ത് വിട്ട സര്‍വ്വേകളിലെല്ലാം കേരളം ഒന്നാമതാണ്. ഈ സര്‍വ്വേകളില്‍ മിക്കവാറും അവസാന സ്ഥാനത്താണ് ഉത്തര്‍പ്രദേശ്. ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിലും ആരോഗ്യമേഖലയിലും ജീവിത നിലവാരത്തിലും കേരളം ലോകോത്തര നിലവാരത്തില്‍ ഉയര്‍ന്ന് നില്‍ക്കുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ബ്രാഹ്മണരെക്കാള്‍ ഉയര്‍ന്ന ജീവിത നിലവാരമാണ് കേരളത്തിലെ ദളിതര്‍ക്കുള്ളത്. സാമൂഹ്യ നീതി, സാമൂഹ്യ സുരക്ഷ എന്നിവയില്‍ കേരളം നേടിയ ഈ നേട്ടങ്ങള്‍ക്ക് കാരണം ഭൂപരിഷ്‌കരണം മുതല്‍ ഇങ്ങോട്ട് ഇടതുപക്ഷം നടത്തിയ നിരവധി ഇടപെടലുകളാണ്.

ഉത്തര്‍പ്രദേശിലെ ജനങ്ങളുടെ ജീവിത നിലവാരവും ഉയരേണ്ടതുണ്ട്. എന്നാല്‍ യോഗിയുടെയും ബിജെപിയുടെയും ഭരണത്തിന്‍ കീഴില്‍ അത് സാധ്യമല്ല എന്നത് വ്യക്തമാണ്. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേരളം എല്ലാകാലത്തും മാതൃക തന്നെയാണ്. ഈ വികസന മാതൃക കാണണമെങ്കില്‍ യോഗി ആദിത്യനാഥ്‌ ഇപ്പോള്‍ അണിഞ്ഞിരിക്കുന്ന വര്‍ഗീയരാഷ്ട്രീയത്തിന്റെ കാഷായ കണ്ണട മാറ്റി നോക്കണം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ...

കെപിസിസി നേത‍ൃമാറ്റ ചർച്ചകളിൽ രണ്ടുദിവസത്തിനകം തീരുമാനം വരുമെന്ന് കെ മുരളീധരൻ

0
വയനാട്: കെപിസിസി നേത‍ൃമാറ്റ ചർച്ചകളിൽ രണ്ടുദിവസത്തിനകം തീരുമാനം വരുമെന്ന് കോൺ​ഗ്രസ് നേതാവ്...

ഗവർണർക്കെതിരായ ഹർജി പിൻവലിക്കാൻ കേരളം ; ശക്തമായി എതിർത്ത് കേന്ദ്രം

0
ന്യൂഡൽഹി: ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്നതിന് ഗവർണർക്കെതിരേ നൽകിയ ആദ്യ ഹർജി പിൻവലിക്കാൻ...