കര്‍ണാടകയിലെ ഹിജാബ് നിരോധനത്തില്‍ അടിയന്തരമായി ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : കര്‍ണാടകയിലെ ഹിജാബ് നിരോധനത്തില്‍ അടിയന്തരമായി ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി. ഇത് സംബന്ധിച്ച ഹര്‍ജി കോടതി തള്ളി. ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ളതിനാലാണ് കേസില്‍ ഇടപെടാത്തതെന്നായിരുന്നു കോടതിയുടെ പ്രതികരണം. ഹൈക്കോടതിയില്‍ നിന്നുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ മറുപടി. ശബരിമല അടക്കമുള്ളയിടങ്ങളിലെ വിശ്വാസ പ്രശ്നങ്ങള്‍ തീര്‍പ്പു കല്‍പിക്കുന്നതിന് സുപ്രീംകോടതി നിയമിച്ച ഒന്‍പതംഗ ഭരണഘടനാ ബെഞ്ചിലേക്ക് കേസ് മാറ്റണമെന്നായിരുന്നു കപില്‍ സിബലിന്റെ ഹര്‍ജിയിലെ ആവശ്യം.

ആര്‍ട്ടിക്കിള്‍ 21 പ്രകാരം മതസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ളില്‍ ഹിജാബ് ധരിക്കാമോ എന്ന ചോദ്യം സുപ്രീം കോടതിയുടെ ഒമ്പതംഗ ബെഞ്ചിന് മുമ്പാകെ വെയ്ക്കണമെന്ന് സിബല്‍ പറഞ്ഞു. ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടികള്‍ക്ക് നേരെ കല്ലേറുണ്ടായിരുന്നുവെന്നും സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇപ്പോള്‍ അടഞ്ഞ് കിടക്കുകയാണെന്നും കപില്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് പരീക്ഷകള്‍ ഉടന്‍ നടക്കാനിരിക്കുകയാണെന്നും വിഷയം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുകയാണെന്നും സുപ്രീം കോടതിയുടെ ഇടപെടല്‍ ആവശ്യമാണെന്നും സിബല്‍ പറഞ്ഞു.

അതിനാല്‍ ഹര്‍ജി ഇന്ന് തന്നെ അടിയന്തര പ്രാധാന്യത്തോടെ പരിശോധിക്കണമെന്ന് കപില്‍ അഭ്യര്‍ത്ഥിച്ചു. ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് വ്യാഴാഴ്ച കേസ് പരിഗണിക്കുന്നുണ്ടെന്നും വിഷയത്തില്‍ ഹൈക്കോടതിക്ക് നിലപാടെടുക്കാന്‍ ഒരു ദിവസത്തെ സമയമെങ്കിലും വേണം ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു.’ ഇപ്പോള്‍ ഞങ്ങള്‍ കേസ് പരിഗണിച്ചാല്‍ ഹൈക്കോടതി ഹര്‍ജി പരിഗണിക്കില്ല. വിഷയം ഹൈക്കോടതി പരിശോധിക്കട്ടെ. മൂന്നംഗ ബെഞ്ച് ഇന്ന് കേസ് പരിഗണിക്കും. അവര്‍ക്ക് ഒരു ദിവസത്തെ സമയമെങ്കിലും നല്‍കുക. ഇപ്പോഴത്തെ ഇടപെടല്‍ വളരെ നേരത്തേ ആയിപ്പോകും’, കോടതി പറഞ്ഞു. ഹിജാബ് വിവാദം കര്‍ണാടകയില്‍ ആളിക്കത്തുകയാണ്.

വിഷയത്തില്‍ കടുത്ത പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കഴിഞ്ഞ ദിവസം സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും മൂന്ന് ദിവസത്തേക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചരുന്നു. ബെംഗളൂരുവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപമുള്ള എല്ലാ ഒത്തുചേരലുകളും പ്രതിഷേധങ്ങളും രണ്ടാഴ്ചത്തേക്ക് നിരോധിച്ചിട്ടുമുണ്ട്. സമാധാനവും ഐക്യവും കാത്തുസൂക്ഷിക്കാന്‍ എല്ലാവരും സഹകരിക്കണമെന്നായിരുന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്യ പ്രതികരിച്ചത്. വിഷയത്തില്‍ ഉഡുപ്പി സര്‍ക്കാര്‍ പ്രീ യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി വിശാലബെ‍ഞ്ചിനു വിട്ടിരുന്നു. നിരോധനത്തിനെതിരെ ഇടക്കാല ഉത്തരവ് വേണോ എന്ന് വിശാല ബെഞ്ച് തീരുമാനമെടുക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീണ്ടും ഇറാനിൽ യുഎസ് വ്യോമാക്രമണം ; കുട്ടികളുടെ കാൻസർ ആശുപത്രി തകർത്തു

0
അഹ്‌വാസ് : ഇറാനിൽ അഹ്‌വാസ് നഗരത്തിലെ ഷാഹിദ് ബഗേയി ആശുപത്രിക്കുനേരെ അമേരിക്കൻ...

ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം ; പൊളിറ്റിക്കൽ ക്രിമിനൽ പരാമർശത്തിൽ വക്കീൽ നോട്ടീസ്

0
തിരുവനന്തപുരം: പൊളിറ്റിക്കൽ ക്രിമിനൽ പരാമർശത്തിൽ ജി.സുധാകരനെതിരെ നിയമ നടപടിക്ക് സിപിഎം. സുധാകരന്‍...

ഉപകരാറുകൾ ഒഴിവാക്കാൻ ദേശീയപാത അതോറിറ്റി ; ഡി.പി.ആറിന് മുമ്പ് പ്രാദേശിക അഭിപ്രായം തേടും

0
ന്യൂഡൽഹി : നിർമാണക്കരാർ ഏറ്റെടുക്കുന്നവർ വൻതോതിൽ ഉപകരാർ നൽകുന്നത് ഒഴിവാക്കാൻ നടപടി...

മന്ത്രിയായത് മെഡിക്കൽ കോളജിനു വേണ്ടിയെന്ന് രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: മന്ത്രിയായത് മെഡിക്കൽ കോളജിനു വേണ്ടിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ...