2023 അവസാനിക്കാൻ ഇനി മൂന്ന് മാസം മാത്രമാണ് ബാക്കി. ക്രിസ്തുമസും ന്യൂയറുമൊക്കെ വരാനിരിക്കുകയാണ്. ഈ സമയത്താണല്ലോ വിദേശത്ത് ഉള്ളവർ നാട്ടിലേക്ക് വരാറുള്ളത്. എല്ലാവരും യാത്രാ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന തിരക്കിലായിരിക്കും. എന്നാൽ ഇപ്പോൾ തന്നെ ബുക്ക് ചെയ്തിടുന്നതാണോ ലാഭം അതോ യാത്ര ചെയ്യാനുള്ള ദിവസത്തോട് അടുത്ത് ചെയ്താലാണോ നല്ലത് എന്ന കൺഫൂഷ്യനിലാണ് മിക്കവാറും ആളുകൾ. എന്നാൽ ഈ കൺഫ്യൂഷൻ മാറ്റാൻ ഗൂഗിളിന്റെ ഏറ്റവും പുതിയ ഫീച്ചറായ ഗൂഗിൾ ഫ്ലൈറ്റ്സിന് കഴിയുമെന്നാണ് പറയുന്നത്.
ഗൂഗിൾ പറയുന്നത് അനുസരിച്ച് ചെലവ് കുറഞ്ഞ വിമാന യാത്രയ്ക്ക് ഏറ്റവും നല്ലത് ആഴ്ചയുടെ മാധ്യത്തിൽ ഉള്ള ദിവസങ്ങൾ ആയിരിക്കും. വാരാവന്ത്യങ്ങളിൽ ടിക്കറ്റിന് പൊതുവേ ടിക്കറ്റ് വില കൂടും. ഞായറാഴ്ചയാണ് ഏറ്റവും ചെലവേറിയ ദിവസം. തിങ്കൾ മുതൽ ബുധൻ വരെ പുറപ്പെടുന്ന ഫ്ലൈറ്റുകൾക്ക് വാരാന്ത്യ ഫ്ലൈറ്റുകളെക്കാൽ 12 ശതമാനത്തിനും 20 ശതമാനത്തിനും ഇടയിൽ വില കുറവാണ്. നോൺസ്റ്റോപ്പ് ഫ്ലൈറ്റിന് പകരം ഒരു ലേഓവർ ഫ്ലൈറ്റ് ബുക്ക് ചെയ്താൽ ഏകദേശം 20 ശതമാനം ലാഭിക്കുകയും ചെയ്യാം. വിമാന ടിക്കറ്റുകൾ എളുപ്പത്തിലും ചെലവ് കുറഞ്ഞ നിരക്കിലും ബുക്ക് ചെയ്യാൻ ആളുകളെ സഹായിക്കുന്ന ഗൂഗിളിന്റെ എയർലൈൻ ഫീച്ചറാണ് ഗൂഗിൾ ഫ്ലൈറ്റ്സ്.
ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുിള്ള ശരിയയാ സമയം എപ്പോഴാണ് എന്ന് യാത്രക്കാരെ അറിയിക്കും. ഇത് വരെയുള്ള ബുക്കിംഗിന്റെ സ്ഥിതി വിവരക്കണക്ക് പിരശോധിച്ചാണ് ഗൂഗിൾ ഇതിന് സഹായിക്കുന്നത്.ഗൂഗിളിലെ വിവരങ്ങൾ അനുസരിച്ച് നിരക്ക് ഏറ്റവും കുറവുള്ള സമയം നോക്കി ടിക്കറ്റ് എടുത്ത ശേഷം യാത്രാ തീയതിക്ക് മുമ്പ് ഇതിന്റെ നിരക്ക് വീണ്ടും കുറയുികയാണെങ്കിൽ ഉപയോക്താവിന് ഉണ്ടായ നഷ്ടം കമ്പനി ഗൂഗിൾ പേ വഴി തിരികെ നൽകും എന്നാണ് പറയുന്നത്. ഈ സേവനം യു എസിൽ പരീക്ഷണാടിസ്ഥാനത്തിൽ ഗൂഗിൾ അവതരിപ്പിച്ചിട്ടുണ്ട്. ആളുകൾ ക്രിസ്തുമസ് അവധിക്കാലത്താണ് ഇനി ടിക്കറ്റ് എടുക്കാൻ തിരക്ക് കൂടുന്നത്. ഒക്ടോബർ ആദ്യം ബുക്ക് ചെയ്താൽ കുറഞ്ഞ നിരക്കിൽ കിട്ടുമെന്നാണ് ഗൂഗിൽ പറയുന്നത്.