ഇനി പേരില്ലാതെയും വാട്സ്ആപ്പിൽ ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യാം

For full experience, Download our mobile application:
Get it on Google Play

ലക്ഷക്കണക്കിന് പേരുടെ ഇഷ്ട ആപ്പായ വാട്സ്ആപ്പിൽ ഏറെ നാളായുള്ള സൗകര്യമാണ് വാട്സ്ആപ്പ് ഗ്രൂപ്പുകൾ. ​ഒന്നിലധികം ആളുകൾക്ക് ഒന്നുചേർന്ന് സംസാരിക്കാനും ചിത്രങ്ങളും വീഡിയോകളുമൊക്കെ ഷെയർ ചെയ്യാനും ഒക്കെ കഴിയുന്ന ഒരുപാട് സൗകര്യപ്രദമായ ഒരു സംവിധാനമാണ് വാട്സ്ആപ്പ് ഗ്രൂപ്പുകൾ. വാട്സ്ആപ്പ് ഉപയോഗിക്കുന്ന എല്ലാവരും കുറഞ്ഞപക്ഷം ഒരു ഗ്രൂപ്പിലെങ്കിലും അംഗമായിരിക്കും. ഓഫീസ്, സുഹൃത്തുക്കൾ, കുടുംബം, ക്ലാസ്മേറ്റ്സ്, സംഘടനകൾ തുടങ്ങി ഔദ്യോഗികവും അ‌​നൗദ്യോഗികവുമായി എണ്ണിയാലെടുങ്ങാത്ത വാട്സ്ആപ്പ് ഗ്രൂപ്പുകളുമായി ജീവിക്കുന്നവർ അ‌ടങ്ങുന്ന സമൂഹത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പിൽ അ‌ംഗമല്ലാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന വാട്സ്ആപ്പ് ഉപയോക്താക്കൾ ഉണ്ടെങ്കിൽ അ‌തൊരു അത്ഭുതം  തന്നെയാണ്. ആശയവിനിമയം ഏറ്റവും എളുപ്പത്തിൽ നടത്താൻ മനുഷ്യൻ ആഗ്രഹിക്കുന്നു.

അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ പേര് നൽകാതെ തന്നെ വാട്സ്ആപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യാനുള്ള സംവിധാനം ആഗോള തലത്തിൽ പുറത്തിറക്കുമെന്ന് ഒരു പത്രക്കുറിപ്പിലൂടെ മെറ്റ അ‌റിയിച്ചിട്ടുണ്ട്. കമ്പനി സിഇഒ മാർക്ക് സക്കർബർഗും ഇത് സംബന്ധിച്ച് പ്രതികരണം നടത്തിയിട്ടുണ്ട്. വാട്സ്ആപ്പ് ഉപയോഗം എളുപ്പമാക്കുകയാണ് അപ്‌ഡേറ്റ് ലക്ഷ്യമിടുന്നതെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ സക്കർബർഗ് വ്യക്തമാക്കി. നല്ലൊരു പേര് ഇടാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിലും വിഷമിക്കേണ്ട. അ‌തുവരെ ചാറ്റിലുള്ള അ‌ംഗങ്ങളെ അ‌ടിസ്ഥാനമാക്കി വാട്സ്ആപ്പ് ഗ്രൂപ്പുകൾ ആരംഭിക്കാം. അ‌തിനുള്ള നടപടികൾ ലളതമാക്കുന്നു എന്നായിരുന്നു വാട്സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റയുടെ സിഇഒ മാർക്ക് സക്കർബർഗ് ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.

ഗ്രൂപ്പിന് പേര് നൽകുന്നില്ല എങ്കിൽ ഗ്രൂപ്പ് അ‌ംഗങ്ങളുടെ പേരിലാകും നോട്ടിഫിക്കേഷൻ എത്തുക. വാട്സ്ആപ്പിന്‍റെ ഈ പുതിയ നീക്കം ആഗോള തലത്തിൽ എന്ത് പ്രതികരണമാണ് സൃഷ്ടിക്കുക എന്ന് പറയാൻ കഴിയില്ല. എന്നാൽ പേരും ഇരട്ടപ്പേരും ഇടാൻ മിടുക്കരും ഉത്സാഹികളുമായ ഇന്ത്യൻ ഉപയോക്താക്കൾക്ക് വാട്സ്ആപ്പിന്റെ ഈ പുതിയ ഫീച്ചർകൊണ്ട് വലിയ ഗുണം ഉണ്ടാകുമെന്ന് തോന്നുന്നില്ല. ആളുകളുടെ വാട്സ്ആപ്പ് പരിശോധിച്ചാൽ അ‌ത്രമേൽ രസകരമായിട്ടാണ് പല ഗ്രൂപ്പുകൾക്കും പേരുകൾ നൽകിയിരിക്കുന്നത് എന്നുകാണാം.

നമ്മുടെ കോണ്ടാക്ടിൽ സേവ് ചെയ്തിട്ടില്ലാത്ത ഒരാളാണ് ഗ്രൂപ്പിൽ ആഡ് ചെയ്യുന്നത് എങ്കിൽ അ‌യാളുടെ നമ്പറാകും ഗ്രൂപ്പിന്റെ പേരായി ദൃശ്യമാകുക. ആൻഡ്രോയിഡിലും ഐഒഎസിലും ഗ്രൂപ്പ് സൃഷ്ടിക്കാനുള്ള സെറ്റിങ്സ് അ‌തേപടി തുടരും. നിലവിൽ വാട്സ്ആപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യുന്നതിനായി സെറ്റിങ്സിലെ ഏറ്റവും മുകളിലുള്ള ന്യൂ ഗ്രൂപ്പ് എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. തുടർന്ന് അ‌ംഗങ്ങളാക്കാൻ ഉദ്ദേശിക്കുന്നവരെ തെരഞ്ഞെടുക്കുക. അ‌ടുത്ത ഘട്ടം ഗ്രൂപ്പിന് പേര് നൽകുക എന്നതാണ്. താൽക്കാലികമായി എങ്കിലും ഒരു പേര് നൽകിയാൽ മാത്രമേ മുന്നോട്ട് പോകാനാകൂ. എന്നാൽ പുതിയ മാറ്റം നടപ്പിൽ വരുന്നതോടെ പേര് നൽകാതെ തന്നെ മുന്നോട്ട് പോകാനും എളുപ്പത്തിൽ ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യാനും സാധിക്കും. വേണമെങ്കിൽ പിന്നീട് പേര് നൽകുകയും ചെയ്യാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...