താരന്‍ മാറാന്‍ വീട്ടില്‍ തന്നെ മരുന്നുണ്ടാക്കാം

For full experience, Download our mobile application:
Get it on Google Play

പ്രകൃതിദത്തമായ പല മാര്‍ഗങ്ങളിലൂടെ താരന്‍ അകറ്റാന്‍ സാധിക്കും. താരന്‍ മാറാന്‍ സഹായിക്കുന്ന ഒരു പ്രത്യേക മരുന്ന് വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ സാധിയ്ക്കും. ഇ ഇതിന് വേണ്ടത് മൂന്ന് ചേരുവകളാണ്. കറ്റാര്‍ വാഴ, ചെറുനാരങ്ങ, വെളിച്ചെണ്ണ എന്നിവയാണ് ഇവ. കറ്റാര്‍വാഴ ആരോഗ്യത്തിനും സൗന്ദര്യ, മുടി സംരക്ഷണത്തിനുമെല്ലാം ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. കറ്റാർ വാഴയും ചർമ്മത്തിനും മുടിക്കും ധാരാളം ഗുണങ്ങൾ പകരുന്നു. ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ, അവശ്യ അമിനോ ആസിഡുകൾ, സിങ്ക്, ചെമ്പ് തുടങ്ങിയ ധാതുക്കളാൽ സമ്പുഷ്ടമാണ് ഇത്. മുടിയുടെ പ്രശ്‌നങ്ങള്‍ അകറ്റാന്‍ സഹായിക്കുന്ന നാടന്‍ വഴികളില്‍ ഒന്നാണ് കറ്റാര്‍ വാഴ. മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കുമുള്ള പ്രധാന ഔഷധമാണ് കറ്റാര്‍ വാഴയെന്നത്. ഇത് പല തരത്തിലും മുടിയുടെ ആരോഗ്യത്തിനും മുടി വളര്‍ച്ചയ്ക്കുമായി ഉപയോഗിയ്ക്കാം.താരൻ, മുടി കൊഴിച്ചിൽ, മുടി പൊട്ടിപ്പോകുന്നത്, വരണ്ട മുടി അങ്ങനെ മുടിയെ ബാധിക്കുന്ന പ്രശ്നങ്ങൾ പലർക്കും പലതാണ്. ഇതിനെല്ലാമായി കറ്റാര്‍വാഴ ഉപയോഗിയ്ക്കാന്‍ സാധിയ്ക്കും. മുടിയ്ക്കു തിളക്കവും മൃദുത്വവും ലഭിയ്ക്കാനും മുടി വളരാനും ഇത് സഹായിക്കും.

മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ വെളിച്ചെണ്ണ ഏറെ നല്ലതാണ്. നല്ല ശുദ്ധമായ വെളിച്ചെണ്ണ മുടിയ്ക്ക് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. വെളിച്ചെണ്ണ മുടിയുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്. ഇതിലെ ആരോഗ്യകരമായ കൊഴുപ്പുകള്‍ മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ്. വരണ്ടതും പരുപരുത്തതുമായ മുടിയുടെ പ്രശ്നം ഇല്ലാതാക്കാൻ ഇത് നിങ്ങളെ സഹായിക്കും. വെളിച്ചെണ്ണ നല്ലൊരു കണ്ടീഷണര്‍ ഗുണം കൂടി നല്‍കുന്ന ഒന്നാണ്. പ്രത്യേകിച്ചും വരണ്ട് പറന്നു കിടക്കുന്ന മുടിയ്ക്ക് ഇതേറെ നല്ലതാണ്.ചെറുനാരങ്ങയ്ക്കും സൗന്ദര്യ, മുടിസംബന്ധമായ ഗുണങ്ങള്‍ പലതാണ്. താരന്‍ കളയാനുള്ള ഏറ്റവും മികച്ച പരിഹാരമാര്‍ഗമാണ് നാരങ്ങ നീര്. വൈറ്റമിന്‍ സിയും ഗുണകരമായ സസ്യ സംയുക്തങ്ങളും കൊണ്ട് സമ്പന്നമാണ് നാരങ്ങ. നാരങ്ങ നീര് നമ്മുടെ മുടിക്ക് അനേകം ഗുണങ്ങള്‍ സമ്മാനിക്കുന്നുണ്ട്. നാരങ്ങ നീര് ഒരു കാരണവശാലും നേരിട്ട് മുടിയില്‍ ഉപയോഗിക്കരുത്. ഇത് ഏതെങ്കിലും ചേരുവകളുമായി ചേര്‍ത്തു വേണം ഉപയോഗിയ്ക്കാന്‍. ഇത് അധികം ഉപയോഗിയ്ക്കുകയും അരുത്. പ്രത്യേകിച്ചും വരണ്ട മുടിയെങ്കില്‍. ഇതിനായി വേണ്ടത് കറ്റാര്‍വാഴ അരയ്ക്കുക. ഇതിലേയ്ക്ക് അല്‍പം വെളിച്ചെണ്ണയും നാരങ്ങാനീരും ചേര്‍ത്തിളക്കുക. ഇതെല്ലാം ചേര്‍ത്ത് മിക്‌സ് ചെയ്ത് ഇത് ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിച്ച് അര മണിക്കൂര്‍ ശേഷം കഴുകാം. ഇത് ആഴ്ചയില്‍ രണ്ടു തവണ വീതം അല്‍പനാള്‍ അടുപ്പിച്ച് ചെയ്താല്‍ കാര്യമായ ഗുണം ലഭിയ്ക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മിസ് വേൾഡ് 2026 കിരീടം ചൂടി ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോള

0
ഹനോയ്: മിസ് വേൾഡ് കിരീടം ചൂടി ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോള....

കാസർകോട് റാണിപുരത്ത് റോപ് വേയിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു

0
കാസർകോട് : റാണിപുരത്ത് റോപ് വേയിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു. ചാമുണ്ടിക്കുന്ന്...

തിരിച്ചടിച്ച് അമേരിക്ക ; ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു

0
വാഷിങ്ടൺ/ടെഹ്റാൻ: ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചതായി അമേരിക്ക. ഐആർജിസിയുടെ എണ്ണക്കപ്പലുകളായ എം/ടി...

കയ്പമം​ഗലം അപകടം : സംസ്ഥാന സർക്കാരിന്റെ വീഴ്ച മറച്ചുവെക്കാൻ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു : രാജീവ്...

0
തിരുവനന്തപുരം: തൃശ്ശൂർ കയ്പമം​ഗലത്തെ ദാരുണമായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ...