ടെക്നോളജി പ്രേമികൾക്ക് ആപ്പിൾ പ്രോഡക്ടുകൾ എന്നും ഒരു ഹരമാണ്. അതിൽത്തന്നെ സ്വന്തമായി ഒരു ഐഫോൺ എന്നത് പലരുടെയും സ്വപ്നമാണ് ഐഫോണുകൾ. മികച്ച ഫീച്ചറുകളുമായി എത്തുന്ന ഐഫോണുകൾ സ്മാർട്ട്ഫോണുകളുടെ ലോകത്തെ രാജാക്കന്മാരാണെന്നു തന്നെ പറയാം. ഇടയ്ക്കിടെ എത്തുന്ന ഓഫർ സെയിലുകളിൽ ആളുകൾ ഏറ്റവുമധികം തേടുക ഐഫോണുകളെയാണ്. അതിൽത്തന്നെ നിലവിലുള്ളതിൽ ഏറ്റവും പുതിയതായ ഐഫോൺ 14 സീരീസിലെ ഫോണുകൾ മാത്രമല്ല, അതിന് മുമ്പ് പുറത്തിറങ്ങിയ ഐഫോൺ 13 നും ആരാധകർ ഏറെയാണ്. ഓഫർ സെയിലുകളിൽ ഏറ്റവുമധികം ആവശ്യക്കാരുള്ളതും ഈ ഫോണുകൾക്കാണ്. വാങ്ങാൻ ആഗ്രഹമുണ്ടെങ്കിലും ഉയർന്ന വില പലപ്പോഴും ഐഫോൺ എന്ന മോഹത്തിൽനിന്ന് പലരെയും പിന്തിരിപ്പിക്കുന്നു.
എന്നാൽ ഓഫർ സെയിലുകളിൽ ലഭ്യമാകുന്ന മികച്ച ഡീലുകൾ ഐഫോൺ എന്ന സ്വപ്നം നിറവേറ്റാൻ പലരും ഉപയോഗപ്പെടുത്തുന്നു. വാങ്ങുമ്പോൾ ഏറ്റവും പുതിയ മോഡൽ തന്നെ വാങ്ങണമെന്നാണ് എല്ലാവരുടെയും ആഗ്രഹമെങ്കിലും അവിടെയും ഉയർന്ന വില തടസമാകുന്നു. എന്നാൽ നിലവിലുള്ള ഏറ്റവും പുതിയ മോഡലായ ഐഫോൺ 14 ഏതാണ്ട് എല്ലാ ഫീച്ചറുകളും അടങ്ങുന്നൊരു മോഡലാണ് ഐഫോൺ 13. എന്നാൽ ഐഫോൺ 14 നെക്കാൽ ഇതിന് വില കുറവാണ് താനും. അതിനാൽ നിരവധി പേർ ഓഫർ സെയിലുകളിൽ ആപ്പിളിന്റെ ഐഫോൺ 13 തേടിയെത്തുന്നു. ഈ ഡിമാൻഡ് അറിയാവുന്ന ഇ- കൊമേഴ്സ് സൈറ്റുകളും തങ്ങളുടെ ഓഫർ സെയിലുകളിൽ ഐഫോണുകൾക്ക് ഏറെ പ്രാധാന്യം നൽകാറുണ്ട്. ഇ- കൊമേഴ്സ് രംഗത്തെ വമ്പന്മാരിലൊരാളായ ഫ്ലിപ്പ്കാർട്ട് ഇപ്പോൾ ഐഫോൺ 13 വെറും 21,399 രൂപയ്ക്ക് വാങ്ങാൻ അവസരമൊരുക്കിയിട്ടുണ്ട്. എന്നാൽ ഒറ്റയടിക്ക് അല്ല ഈ വിലക്കുറവ് എന്ന കാര്യം ആദ്യമേ തന്നെ മനസിലാക്കുക. പതിവ് പോലെ തന്നെ ഡിസ്കൗണ്ടും ബാങ്ക് ഓഫറും എക്സ്ചേഞ്ച് ഓഫറും ചേരുമ്പോഴാണ് ഈ വിലയിൽ ഐഫോൺ 13 ലഭ്യമാകുക.
2021 ൽ പുറത്തിറങ്ങിയ ഐഫോൺ 13 ന് അന്ന് 79,900 രൂപ ആയിരുന്നു വില. എന്നാൽ ഐഫോൺ 14 പുറത്തിറങ്ങിയതോടെ വിലയിൽ ചെറിയ കുറവ് ഉണ്ടായി. പുറത്തിറങ്ങിയ നാൾ മുതൽ ഉപയോക്താക്കൾക്കിടയിൽ ജനപ്രീതി നേടിയ മോഡലാണ് ഐഫോൺ 13. പ്രീമിയം സ്മാർട്ട്ഫോൺ ആണെങ്കിലും ഇത് ഇപ്പോൾ ബജറ്റ് വിലയിൽ സ്വന്തമാക്കാനുള്ള അവസരമാണ് ഫ്ലിപ്പ്കാർട്ട് ഒരുക്കിയിരിക്കുന്നത്. 69,900 രൂപ വിലയുള്ള ഐഫോൺ 13 നിലവിൽ 14 ശതമാനം ഡിസ്കൗണ്ടോടെ 59,999 രൂപയ്ക്ക് ആണ് ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് പുറമേ ബാങ്ക് ഓഫറായി HDFC ബാങ്ക് ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് EMI ഇടപാടുകൾക്ക് 2000 രൂപ ഡിസ്കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്. ഇതോടെ വില 57,999 രൂപയായി കുറയും. ഡിസ്കൗണ്ട് വിലയ്ക്കും ബാങ്ക് ഓഫറിനും പുറമേ എക്സ്ചേഞ്ച് ഓഫർ കൂടി ഉപയോഗപ്പെടുത്തുമ്പോഴാണ് ബജറ്റ് വിലയിൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഐഫോൺ 13 സ്വന്തമാക്കാനാകുക. എക്സ്ചേഞ്ച് ഫോണിന് പരമാവധി 38,600 രൂപ വരെ കിഴിവ് ലഭിക്കും. ഇത് പൂർണമായി പ്രയോജനപ്പെടുത്തിയാൽ ഇരുപതിനായിരം രൂപയിൽ താഴെ വിലയിൽ ഐഫോൺ 13 ലഭ്യമാകും.
എന്നാൽ എക്സ്ചേഞ്ച് ഓഫർ പൂർണമായി ലഭിക്കുക അൽപ്പം ബുദ്ധിമുട്ടാണ് എന്നുള്ളതും ശ്രദ്ധിക്കേണ്ടതുണ്ട്. പരമാവധി മൂല്യം കിട്ടിയില്ലെങ്കിലും ഒരു 2000 രൂപ കുറച്ച്, 36,600 രൂപ എക്സ്ചേഞ്ച് ഓഫറായി കിട്ടിയാൽ പോലും വെറും 21,399 രൂപയ്ക്ക് ഐഫോൺ 13 ലഭ്യമാകും. എക്സ്ചേഞ്ച് നൽകുന്ന ഫോണിന്റെ പ്രവർത്തന ക്ഷമതയും കാലപ്പഴക്കവുമൊക്കെ പരിഗണിച്ചാണ് മൂല്യം വിലയിരുത്തുക എന്നകാര്യം ഓർക്കേണ്ടതുണ്ട്.
ഐഫോൺ 13 ലോഞ്ച് ചെയ്തതിന് ശേഷമുള്ള ഏറ്റവും ആകർഷകമായ ഡീലുകളിൽ ഒന്നാണിത് എന്നാണ് വിപണിയിലുള്ളവർ വിലയിരുത്തുന്നത്. ആകർഷകമായ സവിഷേതകളുമായി എത്തുന്ന ഐഫോൺ 13 ഈ വിലയിൽ നേടാനാകുന്നത് തീർത്തും ലാഭകരമാണ്. ആപ്പിളിന്റെ ശക്തമായ A15 ബയോണിക് ചിപ്‌സെറ്റ് കരുത്തിൽ എത്തുന്ന ഐഫോൺ 13 ൽ 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്‌പ്ലേ നൽകിയിരിക്കുന്നു. 4K ഡോൾബി വിഷൻ HDR റെക്കോർഡിംഗ് ശേഷിയുള്ള 12MP ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും ആപ്പിൾ അവതരിപ്പിച്ച ഡയഗണൽ റിയർ ക്യാമറ രൂപകൽപ്പനയും ശ്രദ്ധേയമാണ്. 12MP TrueDepth ഫ്രണ്ട് ക്യാമറ സെൽഫി പ്രേമികളുടെ മനം കവരും. കുറഞ്ഞ വെളിച്ചത്തിൽ പോലും മികച്ച ഷോട്ടുകൾക്കായി നൈറ്റ് മോഡും സജ്ജീകരിച്ചിരിക്കുന്നു. മികച്ച ബാറ്ററി ലൈഫും എടുത്തുപറയേണ്ടതുണ്ട്.