ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മുഖക്കുരു വരുന്നത് തടയാം

For full experience, Download our mobile application:
Get it on Google Play

എല്ലാവര്‍ക്കുമുള്ള ഒരു പ്രധാന പ്രശ്‌നമാണ് മുഖക്കുരു. കൃത്യമായ പരിചരണങ്ങളിലൂടെ മുഖക്കുരു ഇല്ലാതാക്കാന്‍ കഴിയും. എന്നാല്‍ ഇല്ലാതാക്കിയാലും മുഖക്കുരു വീണ്ടും വരുന്നത് കാണാം. എന്നാല്‍ ഇത്തരത്തില്‍ മുഖക്കുരു വരുന്നതിന് പ്രധാനമായും കാരണക്കാര്‍ നിങ്ങള്‍ തന്നെയാണ്. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഭക്ഷണത്തിനും പോഷകങ്ങള്‍ക്കുമുള്ള പങ്ക് വളരെ വലുതാണ്. മുഖക്കുരു മാറ്റാന്‍ ഭക്ഷണശൈലിയും ജീവിതശൈലിയിലും ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മുഖക്കുരു വരുന്നത് തടയാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നതാണ്.

* ഭക്ഷണങ്ങള്‍ കണ്ടെത്തുക – ചില ആളുകള്‍ക്ക് ചില ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ മുഖക്കുരു വരാനുള്ള സാധ്യത വളരെ കൂടുതലാണ്. പാല്‍, മുട്ട, എണ്ണമയമുള്ള ഭക്ഷണങ്ങള്‍ അങ്ങനെ പലതും പ്രകോപനത്തിന് കാരണമായേക്കും. ഏത് ഭക്ഷണമാണ് മുഖക്കുരുവിന് കാരണമാകുന്നത് എന്ന് കണ്ടുപിടിക്കുക. ചോക്ലേറ്റുകള്‍, കൊഴുപ്പ് കൂടിയ ഭക്ഷണം എന്നിവയും മുഖക്കുരുവിന് കാരണമായേക്കാം.
* വെള്ളം കുടിക്കുക – വെള്ളം ധാരാളം കുടിക്കേണ്ടത് വളരെ പ്രധാനമാണ്. ദിവസവും ഏഴ് മുതല്‍ എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാന്‍ ഇത് സഹായിക്കും. മുഖക്കുരുവിന് എതിരെ പോരാടാന്‍ ഇത് വളരെ നല്ലതാണ്. മുഖക്കുരു വരാതിരിക്കാന്‍ ഏറ്റവും മികച്ചതാണ് വെള്ളം കുടിക്കുന്നത്.

* തൈര് കുടിക്കുക – ആരോഗ്യകരമായ കുടലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തൈര് കുടിക്കേണ്ടത് ഏറെ നല്ലതാണ്. പ്രതിരോധ ശേഷി കൂട്ടാനും ദഹനത്തിനുമൊക്കെ പ്രോബയോട്ടിക്കായ തൈര് കുടിക്കേണ്ടത് വളരെ പ്രധാനമാണ്. കുടലിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ നല്ല ബാക്ടീരിയ ധാരാളം പുളിപ്പിച്ച ഭക്ഷണങ്ങളില്‍ അടങ്ങിയിട്ടുണ്ട്. മുഖക്കുരുവിന് എതിരെ പോരാടാനും പുളിപ്പിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്.
*പഴങ്ങളും പച്ചക്കറികളും – ചര്‍മ്മത്തിന് ഏറെ ആവശ്യമുള്ളതാണ് പഴങ്ങളും പച്ചക്കറികളും. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് പഴങ്ങളും പച്ചക്കറികളും. ഇത് ചര്‍മ്മത്തിലെ ആന്റി ഇന്‍ഫ്‌ലമേറ്ററി പ്രശ്‌നങ്ങളെ കുറയ്ക്കുകയും മുഖക്കുരുവിന് പരിഹാരം നല്‍കുകയും ചെയ്യും. ആപ്പിള്‍, പൈനാപ്പിള്‍, ബെറീസ്, പപ്പായ, മത്തങ്ങ, സിട്രസ് പഴങ്ങള്‍ എന്നിവയെല്ലാം ഡയറ്റില്‍ ഉള്‍പ്പെടുത്തണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...