സോണി – ഹോണ്ട കൂട്ടുകെട്ടില്‍ ഒരു ഇവി എത്തുന്നു

For full experience, Download our mobile application:
Get it on Google Play

ഇലക്ട്രേണിക്സ് രംഗത്തെ അതികായരായ സോണിയും ഓട്ടോമൊബൈല്‍ ഭീമന്‍മാരായ ഹോണ്ടയും സംയുക്തമായി ഒരു ഇലക്ട്രിക് വാഹനം നിര്‍മ്മിക്കാൻ ഒരുങ്ങുകയാണ്. ലോകത്തിലെ ഏറ്റവും വലിയ രണ്ട് കമ്പനികള്‍ ഒരുമിക്കുമ്പോള്‍ ലഭിക്കുന്ന ഫലം എന്താകുമെന്ന കാത്തിരിപ്പിലാണ് വാഹനലോകം. ഇരു കമ്പനികളും സംയുക്തമായി വികസിപ്പിക്കുന്ന ഇലക്ട്രിക് സെഡാന് അഫീല എന്നാണ് പേര് നൽകിയിരിക്കുന്നത്. ഇപ്പോള്‍ അഫീല ഇലക്ട്രിക് സെഡാന്‍ നിർമ്മാണത്തിന് തയ്യാറെടുക്കുന്നു. ഇലക്ട്രിക് കാര്‍ 2026-ല്‍ പുറത്തിറക്കാനാണ് പദ്ധതി. ഈ വര്‍ഷം അവസാനമോ അല്ലെങ്കില്‍ 2025 തുടക്കത്തിലോ ഇവിയുടെ ബുക്കിംഗ് ആരംഭിച്ചേക്കാം. നിലവില്‍ ഇന്ത്യയില്‍ ഇവികള്‍ക്ക് പ്രചാരമേറി വരികയാണ്. ടെസ്ലയടക്കമുള്ള ആഗോള ഇവി ഭീമന്‍മാര്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് കടന്ന് വരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും ഇതുവരെ വന്നിട്ടില്ല. നിലവില്‍ മാര്‍ക്കറ്റിലുള്ള മറ്റൊരു ഇവിക്കും അവകാശപ്പെടാനില്ലാത്ത കിടിലന്‍ ഫീച്ചറുകള്‍ സജ്ജീകരിച്ചായിരിക്കും അഫീല ഇവിയെത്തുകയെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. സൗകര്യങ്ങളുടെ കാര്യത്തില്‍ മാത്രമല്ല ആഡംബരത്തിന്റെ കാര്യത്തിലും ഒട്ടും വിട്ടുവീഴ്ച ചെയ്യില്ലെന്നാണ് സോണിയും ഹോണ്ടയും പറയുന്നത്.

ഹെഡ്‌ലൈറ്റ്, ബമ്പര്‍, വീലുകള്‍ എന്നിവ ഈ കാറിന് കൂടുതല്‍ ആകര്‍ഷകമായ രൂപം നല്‍കുന്നു. അപ്ഡേറ്റഡ് പ്രോട്ടോടൈപ്പില്‍ കട്ടിയുള്ള പില്ലറുകളും പരമ്പരാഗതമായ മിററുകളുമാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. ഡിസൈനില്‍ ചില്ലറ അപ്ഡേറ്റുകള്‍ ഉണ്ടെങ്കിലും പ്രൊഡക്ഷന്‍ റെഡി അഫീലയുടെ വലിപ്പത്തില്‍ മാറ്റമില്ല. 4,195 mm നീളവും 1,900 mm വീതിയും 1,460 mm ഉയരവുമുണ്ട്. 3000 mm ആണ് ഇവിയുടെ വീല്‍ബേസ് അളക്കുന്നത്. ഡ്യുവല്‍ വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജറുള്ളഒരു പുതുക്കിയ സെന്റര്‍ കണ്‍സോള്‍ ഇതിൽ ഉണ്ട്. ചെറുതായി പരിഷ്‌കരിച്ച സ്റ്റിയറിംഗ് വീലും പുതിയ റിയര്‍വ്യൂ മിററുമാണ് ക്യാബിനിലെ മറ്റ് ഘടകങ്ങൾ. ഈ കാര്‍ POS5 കണ്‍ട്രോളര്‍ വഴി നിയന്ത്രിക്കാം. CES 2024-ല്‍ സോണി ഹോണ്ട മൊബിലിറ്റി സിഐഒ യാസുഹിദെ മിസുനോ ഇന്‍-കാര്‍ സോഫ്‌റ്റ്വെയര്‍ എക്സ്പീരിയന്‍സിനെ കുറിച്ച് സംസാരിച്ചു. POS5 കണ്‍ട്രോളര്‍ ഉപയോഗിച്ച് ഇവി സ്റ്റേജിലേക്ക് ഓടിച്ചുകൊണ്ട് കാറിന്റെ സോഫ്റ്റ്‌വെയറിനെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. പവര്‍ട്രെയിന്‍ വശങ്ങള്‍ പരിശോധിക്കുമ്പോള്‍ ഡ്യുവല്‍ ഇലക്ട്രിക് മോട്ടോറുകളാണ് ഇതിന് കരുത്ത് പകരുന്നത്. ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റവുമായി ഇത് ജോഡിയാക്കാം.

ഫ്രണ്ട്, റിയര്‍ ആക്സിലുകളില്‍ ഘടിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറുകള്‍ നാല് ചക്രങ്ങളിലേക്കും പവര്‍ അയക്കുന്നു. ഈ ഇലക്ട്രിക് മോട്ടോറുകള്‍ ഓരോന്നും 241 bhp പവര്‍ നല്‍കാന്‍ ശേഷിയുള്ളതാണ്. ഇവ രണ്ടും ചേര്‍ന്ന് 482 bhp വരെ പവര്‍ പുറപ്പെടുവിക്കും. ഇതോടൊപ്പം മികച്ച റേഞ്ച് ശേഷി നല്‍കുന്നതിനായി ഈ കാറില്‍ 91 kWh ബാറ്ററി പായ്ക്ക് സജ്ജീകരിക്കും. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 600 കിലോമീറ്ററിലധികം സഞ്ചരിക്കാന്‍ ഈ ബാറ്ററി പായ്ക്ക് സഹായിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ വണ്ടിയുടെ യഥാര്‍ത്ഥ റേഞ്ച് കണക്കുകളെ കുറിച്ചും പവര്‍ട്രെയിന്‍ വശങ്ങളും കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....