26.5 C
Pathanāmthitta
Tuesday, December 6, 2022 11:41 pm
adver-posting
WhatsAppImage2022-04-02at72119PM
previous arrowprevious arrow
next arrownext arrow

ഗോവയിലെ കാഴ്ചകള്‍ കാണാം ; ഗോവയെ അറിയാം

ഗോവ : ഏതൊരു സഞ്ചാരികളുടെയും ആഗ്രഹമാണ് ഒരു തവണയെങ്കിലും ഗോവ യിലെക്കൊരു യാത്ര. അതിനാല്‍ അവധിക്കാലം അടിച്ചു പൊളിക്കാന്‍ യുവാക്കള്‍ ആദ്യം തെരഞ്ഞെടുക്കുന്ന സ്ഥലമാണ് ഗോവ. ഗോവയുടെ ചരിത്രവും ഗതകാലസ്മരണകളും ഉറങ്ങുന്ന വഴികളിലൂടെയുള്ള യാത്രയാവട്ടെ തുടക്കം. അതിനു ബെസ്റ്റാണ് ഓള്‍ഡ്‌ ഗോവ. സെൻറ് ഫ്രാൻസിസ് അസ്സീസിയിലെ ബസിലിക്ക ഓഫ് ബോം ജീസസ്, സെ കത്തീഡ്രൽ, മ്യൂസിയം ഓഫ് ക്രിസ്ത്യൻ ആർട്ട് എന്നിവയാണ് ഇവിടെ സന്ദര്‍ശിക്കേണ്ട പ്രധാന ഇടങ്ങള്‍.

Alankar
01-up
self
KUTTA-UPLO
previous arrow
next arrow

യുനെസ്കോയുടെ ലോക പൈതൃക സൈറ്റായ ബോം ജീസസ് ബസിലിക്കയില്‍ നിന്ന് യാത്ര ആരംഭിക്കണം. ഇവിടെ നിന്നും വാസ്തുവിദ്യാ വിസ്മയമായ സെന്‍റ് ഫ്രാൻസിസ് ഓഫ് അസീസിയിലേക്ക്വേണം യാത്ര. 1661-ൽ പോർച്ചുഗീസുകാരാണ് ഇത് നിർമിച്ചത്. ഗോവയുടെ വംശപാരമ്പര്യത്തെയും ചരിത്രത്തെയും കുറിച്ച് ഉള്‍ക്കാഴ്ച നല്‍കുന്നവയാണ് സേ കത്തീഡ്രലും ക്രിസ്ത്യൻ ആർട്ട് മ്യൂസിയവും.

Pulimoottil 2
01-up
self
KUTTA-UPLO

നോര്‍ത്ത് ഗോവയില്‍ കാണാന്‍ ഒരുപാടുണ്ട്. മികച്ച ക്ലബ്ബുകളും ബീച്ചുകളും ഭക്ഷണം കഴിക്കുന്നതിനുള്ള സ്ഥലങ്ങളുമെല്ലാം ഇവിടെയാണുള്ളത്. മറ്റു ഭാഗങ്ങളില്‍ നിന്നും ഇവിടേക്ക് ധാരാളം പ്രാദേശിക ബസ് സര്‍വീസുകളും എല്ലാം ഉള്ളതിനാല്‍ ഇവിടേക്ക് എത്തിച്ചേരാന്‍ എളുപ്പമാണ്. ബനാന ബോട്ട് സവാരി മുതൽ പാരാ സെയിലിങ് വരെ ഇവിടെ ഒരുപാട് വാട്ടർ സ്പോർട്സ് ഇനങ്ങള്‍ ഉണ്ട്.  രാത്രി നൃത്തവും മറ്റും ആസ്വദിക്കാന്‍ വടക്കൻ ഗോവയിലെ കൊഹിബയിലേക്ക് പോകാന്‍ മറക്കല്ലേ ? വളരെ തിരക്കേറിയ ഭാഗമായതിനാല്‍ സ്ത്രീകൾക്ക് സൂര്യാസ്തമയത്തിന് ശേഷം അത്ര സുരക്ഷിതമല്ല വടക്കന്‍ ഗോവ എന്ന കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം.

01-up
puli-new-2-new-upload-onam
bis-uplo
Alankar
previous arrow
next arrow

ഗോവയുടെ ഹൃദയഭാഗമാണ് പനാജി. മനോഹരമായ കടൽത്തീരങ്ങൾ, ഷോപ്പിങ്, ഭക്ഷണം, വാസ്തുവിദ്യ എന്നുവേണ്ട, സഞ്ചാരികള്‍ക്ക് വേണ്ടതെല്ലാം മതിയായ അളവില്‍ ഇവിടെയുണ്ടെന്നു പറയാം. ഗോവയിലെ ഭൂരിഭാഗം സമ്പന്നരായ ആളുകളും താമസിക്കുന്ന സ്ഥലമാണ് മിരാമറും ഡോണ പോളയും. ഇവിടെയുള്ള പരിസരം വീക്ഷിച്ചാല്‍ത്തന്നെ അക്കാര്യം വ്യക്തമാണ്. ഇവിടെ നിന്നും പനാജി മാര്‍ക്കറ്റിലേക്ക് പോകണം. ശേഷം പ്രശസ്തമായ ഫ്ലോട്ടിങ് കാസിനോകള്‍ സന്ദര്‍ശിക്കാനും മറക്കരുത്. ഇവയില്‍ എന്‍ട്രി ചാര്‍ജ് ഉള്ളവയും ഇല്ലാത്തവയുമുണ്ട്.

നോർത്ത് ഗോവയെ അപേക്ഷിച്ച് നോക്കുമ്പോള്‍ കൂടുതൽ ശാന്തവും, വൃത്തിയുള്ളതും, സമാധാനപരവുമാണ് സൗത്ത് ഗോവ. ആധികാരികമായ ഗോവൻ ഭക്ഷണവിഭവങ്ങള്‍ ഇവിടെ ലഭിക്കുന്നതാണ്. ഉച്ചത്തിലുള്ള സംഗീതം മുഴങ്ങുന്ന പാർട്ടികൾ, ക്ലബ്ബുകൾ, റെസ്റ്റോറന്റുകൾ എന്നിവയൊന്നും ഇവിടെ കാണാനാവില്ല. അതുകൊണ്ടുതന്നെ പൊളി മൂഡുമായി ഗോവയില്‍ എത്തുന്നവര്‍ക്ക് ഇവിടം അത്ര പിടിക്കണമെന്നില്ല.

മനോഹരമായ സലാലിം അണക്കെട്ട് സന്ദർശിക്കാം. അണക്കെട്ടിൽ നിന്ന് കാബോ ഡി രാമ കോട്ടയിലേക്ക് പോകണം. 18000 ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന ഈ കോട്ട ഒന്ന് കാണേണ്ട കാഴ്ച തന്നെയാണ്. കോട്ടയോട് ചേർന്ന് 500 മീറ്റർ നീളമുള്ള ഒരു ചെറിയ ബീച്ച് ഉണ്ട്. സൂര്യാസ്തമയം കാണാന്‍ ഏറ്റവും മികച്ച സ്ഥലങ്ങളില്‍ ഒന്നാണ് ഇവിടം. ഇതോടൊപ്പം അടുത്തുള്ള സെന്‍റ് അന്റോണിയോ പള്ളിയും സന്ദർശിക്കാം. ശേഷം ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വൃത്തിയുള്ളതും ശാന്തവുമായ ബീച്ചുകളിൽ ഒന്നായ പാലോലം ബീച്ച് സന്ദര്‍ശിക്കാം. അതിനാല്‍ ഒരിക്കലെങ്കിലും ഗോവക്കാരുടെ ജീവിതാ ശൈലി അറിയാന്‍ യാത്ര ചെയ്യണം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെ നിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

KUTTA-UPLO
WhatsAppImage2022-07-31at72836PM
bis-uplo
WhatsAppImage2022-07-31at72444PM
previous arrow
next arrow
WhatsAppImage2022-07-31at72444PM
WhatsAppImage2022-07-31at72836PM
previous arrow
next arrow
Advertisment
01-up
WhatsAppImage2022-07-31at72836PM
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow