വീഡിയോ കണ്ടുകൊണ്ട് ഷോപ്പിങ് നടത്താം ; യൂട്യൂബ് ഷോപ്പിങ് ഇന്ത്യയിലെത്തി

For full experience, Download our mobile application:
Get it on Google Play

ലോകത്തെ ഏറ്റവും വലിയ ജനപ്രിയ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ യൂട്യൂബ് ഓണ്‍ലൈന്‍ ഷോപ്പിങ് സംവിധാനം ഇന്ത്യയില്‍ അവതരിപ്പിച്ചു. കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് പണം നേടാനുള്ള മാര്‍ഗങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ബ്ലോഗിലൂടെയാണ് ഗൂഗിള്‍ ഇന്ത്യ ഇക്കാര്യം അറിയിച്ചത്. യോഗ്യരായ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കാകും ഈ സേവനം വഴി ഓണ്‍ലൈന്‍ വില്‍പ്പന നടത്താന്‍ കഴിയുക. കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് യൂട്യൂബ് ഷോപ്പിങ്ങില്‍ സൈന്‍ അപ്പ് ചെയ്യാം. ക്രിയേറ്റര്‍മാരുടെ ആപ്ലിക്കേഷന്‍ അംഗീകരിക്കപ്പെട്ടാല്‍ അവര്‍ക്ക് ഉത്പന്നങ്ങള്‍ വീഡിയോകള്‍ക്കൊപ്പം ടാഗ് ചെയ്യാം. സാധാരണ വീഡിയോകള്‍, ലൈവ് സ്ട്രീമുകള്‍, ഷോര്‍ട്ട്‌സ് എന്നിവിടങ്ങളിലെല്ലാം ഇത് സാധ്യമാണ്. കാഴ്ചക്കാര്‍ക്ക് വീഡിയോ കണ്ടുകൊണ്ട് തന്നെ ഉത്പന്നങ്ങള്‍ പരിശോധിക്കാനും വാങ്ങാനും സാധിക്കും. നേരത്തേ യു.എസ്സിലും ദക്ഷിണ കൊറിയയിലും സമാനമായ അഫിലിയേറ്റ് മാര്‍ക്കറ്റിങ് പ്രോഗ്രാം യൂട്യൂബ് അവതരിപ്പിച്ചിരുന്നു.

ഫ്‌ളിപ്പ്കാര്‍ട്ട്, മിന്ത്ര എന്നിവരാണ് ഓണ്‍ലൈന്‍ ഷോപ്പിങ്ങില്‍ യൂട്യൂബിന്റെ ഇന്ത്യയിലെ പങ്കാളികള്‍. വീഡിയോ കണ്ടുകൊണ്ടിരിക്കെ കാഴ്ചക്കാര്‍ ലിങ്ക് തുറന്ന് ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ക്രിയേറ്റര്‍മാര്‍ക്ക് കമ്മിഷന്‍ ലഭിക്കും. അതേസമയം കമ്മിഷന്‍ നിരക്ക് ഉത്പന്നങ്ങള്‍ക്കനുസരിച്ച് മാറും. ക്രിയേറ്റര്‍മാര്‍ക്ക് ഇത് ഉത്പന്നങ്ങള്‍ ടാഗ് ചെയ്യുമ്പോള്‍ തന്നെ കാണാന്‍ കഴിയും. ഇന്ത്യയില്‍ നിന്നുള്ള ക്രിയേറ്റര്‍മാര്‍ക്ക് മാത്രമാണ് സേവനം ഉപയോഗിക്കാന്‍ കഴിയുക. ചാനലിന് പതിനായിരത്തില്‍ കൂടുതല്‍ സബ്‌സ്‌ക്രൈബര്‍മാര്‍ ഉണ്ടെങ്കില്‍ മാത്രമേ യൂട്യൂബ് ഷോപ്പിങ് ഉപയോഗിക്കാന്‍ കഴിയൂ. കുട്ടികള്‍ക്ക് മാത്രമായുള്ള ചാനലുകള്‍ക്കും സംഗീത ചാനലുകള്‍ക്കും ഇത് ഉപയോഗിക്കാനാകില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്

0
തിരുവനന്തപുരം: സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ...

കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
എറണാകുളം: കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു. ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന...

കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

0
കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...