വടശ്ശേരിക്കര വില്ലേജ് ഓഫീസില്‍ കയറണമെങ്കില്‍ ചെരുപ്പ് പുറത്തിടണം

For full experience, Download our mobile application:
Get it on Google Play

വടശ്ശേരിക്കര : ചെരുപ്പൂരി വെളിയില്‍ വെച്ചതിന് ശേഷം ഉള്ളില്‍ കയറുന്ന രീതി ചിലപ്പോള്‍ കേരളത്തില്‍ വടശ്ശേരിക്കര വില്ലേജ് ഓഫീസില്‍ മാത്രമേ കാണാന്‍ സാധിക്കു എന്നാണ് വടശ്ശേരിക്കരക്കാര്‍ പറയുന്നത്. ഓഫീസില്‍ ആര് ചെന്നാലും പാദരക്ഷകള്‍ പുറത്ത് ഇട്ടതിന് ശേഷമാണ് അകത്ത് കയറുക. ഇത് ആരും പറഞ്ഞു കൊടുത്തിട്ടോ പാദരക്ഷകള്‍ പുറത്തിണമെന്ന് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചത് കൊണ്ടോ അല്ല. ഇവിടെ വരുന്നവര്‍ ഇങ്ങനെ ആയതിനാലാണ്. എന്നാല്‍ ചെരുപ്പ് വെളിയില്‍ ഇട്ട് അകത്ത് കയറുന്ന രീതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും സമൂഹത്തില്‍ ഉണ്ടെന്നുള്ളതാണ് പ്രധാന സവിശേഷത.

ചെരുപ്പിടാതെ കയറാന്‍ അമ്പലം ഒന്നും അല്ലല്ലോ സര്‍ക്കാര്‍ ഓഫീസ് അല്ലേ….എന്ന് ഒരു കൂട്ടര്‍ ചോദിക്കുമ്പോള്‍ വൃത്തിയായി കിടക്കുന്ന ഓഫീസ് കാണുമ്പോള്‍ ആര്‍ക്കും ചെരുപ്പിട്ട് അകത്ത് കയറാനാകിലെന്ന് മറുകൂട്ടര്‍ പറയുന്നു. എന്തായാലും വടശ്ശേരിക്കര വില്ലേജ് ഓഫീസിനോട്‌ ജനങ്ങളുടെ ഈ സമീപനം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലും വൈറലാണ്. എതിര്‍ത്തും അനുകൂലിച്ചും ആളുകള്‍ സംസാരിക്കുന്നുണ്ട് എങ്കിലും ഒരു സ്ഥാപനത്തില്‍ ചെരുപ്പിടാതെ കയറുന്നത് മലയാളിയുടെ മര്യാദയെ സൂചിപ്പിക്കുന്നു എന്നതാണ് പൊതുവായ കാര്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...