ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപത് കേരളയുടെ നേത്രുത്വത്തില്‍ ‘രക്ഷ’ – മൺസൂൺ പകർച്ചവ്യാധി പ്രതിരോധ ക്യാമ്പയിന്‍ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൺസൂൺ കാലയളവിൽ വർദ്ധിച്ചുവരുന്ന പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനും പൊതുജനങ്ങളിൽ രോഗപ്രതിരോധ ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിനുമായി ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപത് കേരള  സംസ്ഥാന വ്യാപകമായി ‘രക്ഷ’ ക്യാമ്പയിന്‍ ആരംഭിച്ചു. ജൂൺ ഒന്നിന് തുടക്കമിട്ട ക്യാമ്പയിന്‍ ഓഗസ്റ്റ് 31 വരെ മൂന്നുമാസം നീണ്ടുനിൽക്കും. കേരളത്തിലെ എല്ലാ ജില്ലകളിലും ഒരേസമയം നടപ്പിലാക്കുന്ന ഈ ജനകീയ ആരോഗ്യപ്രചാരണ പരിപാടി രക്ഷ എന്ന പേരിലാണ് സംഘടിപ്പിക്കുന്നത്. വൈറൽ ജ്വരങ്ങൾ, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, എലിപ്പനി, വയറിളക്കരോഗങ്ങൾ, ടൈഫോയ്ഡ്, ശ്വാസകോശ സംബന്ധമായ അണുബാധകൾ തുടങ്ങിയ സീസണൽ പകർച്ചവ്യാധികളെക്കുറിച്ചുള്ള ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കേരളത്തിലെ ഏറ്റവും വലിയ ഹോമിയോപ്പതി പ്രൊഫഷണൽ സംഘടനയായ ഐ.എച്ച്.കെയുടെ 40-ാം വാർഷിക പ്രവർത്തനങ്ങളുടെ ഭാഗമായാണ് ‘രക്ഷ’ ക്യാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്. ചികിത്സയേക്കാൾ പ്രതിരോധത്തിന് പ്രാധാന്യം നൽകുന്ന പൊതുജനാരോഗ്യ സമീപനമാണ് പദ്ധതിയുടെ മുഖ്യ സന്ദേശം. ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മൺസൂൺ രോഗപ്രതിരോധ ബോധവൽക്കരണ ക്ലാസുകൾ, സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായുള്ള ആരോഗ്യ വിദ്യാഭ്യാസ പരിപാടികൾ, പൊതുജനങ്ങൾക്കായുള്ള ആരോഗ്യ സെമിനാറുകളും സംവാദങ്ങളും, ആരോഗ്യ ക്യാംപുകളും കൗൺസിലിംഗ് പരിപാടികളും, ശുചിത്വ – പരിസര സംരക്ഷണ ബോധവൽക്കരണം, ഡിജിറ്റൽ മീഡിയയിലൂടെയുള്ള ആരോഗ്യ സന്ദേശ പ്രചാരണം, കുടുംബാടിസ്ഥാനത്തിലുള്ള രോഗപ്രതിരോധ ബോധവൽക്കരണ പ്രവർത്തനങ്ങൾ, പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, റസിഡന്‍റ്സ് അസോസിയേഷനുകൾ എന്നിവയുടെ സഹകരണത്തോടെ ജനകീയ ആരോഗ്യ പരിപാടികൾ എന്നിവ സംഘടിപ്പിക്കും.

മഴക്കാല രോഗങ്ങൾക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക, പൊതുജനങ്ങളിൽ ആരോഗ്യകരമായ ശീലങ്ങൾ വളർത്തുക, വ്യക്തിശുചിത്വത്തിന്റെയും പരിസരശുചിത്വത്തിന്റെയും പ്രാധാന്യം ജനങ്ങളിലെത്തിക്കുക, രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ആരോഗ്യകരമായ ജീവിതരീതികൾ പ്രോത്സാഹിപ്പിക്കുക, പാർശ്വഫല രഹിതമായ ഹോമിയോപ്പതി ചികിത്സ ജനങ്ങളിലെത്തിക്കുക എന്നിവയാണ് ക്യാമ്പയിന്റെ  പ്രധാന ലക്ഷ്യങ്ങൾ. ഐ.എച്ച്.കെ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ, യൂണിറ്റ് തലങ്ങളിൽ ആയിരക്കണക്കിന് ഹോമിയോപ്പതി ഡോക്ടർമാരും വിദ്യാർത്ഥികളും സന്നദ്ധ പ്രവർത്തകരും ക്യാമ്പയിന്റെ ഭാഗമാകുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ.മുഹമ്മദ് അസ്‌ലം എം, ജനറൽ സെക്രട്ടറി ഡോ.ഹരി വിശ്വജിത്ത്, ട്രഷറർ ഡോ.മൃദുൽ എം.ആർ, പി.ആർ.ഒ ഡോ.ഷിഹാദ് അഹമ്മദ് എന്നിവർ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’ധർമ്മേന്ദ്ര പ്രധാന്റെ കൈകളിൽ 17 വിദ്യാർത്ഥികളുടെ ചോരയുണ്ട്’; കേന്ദ്രമന്ത്രിക്കെതിരെ കടുത്ത ആരോപണവുമായി അഭിജീത് ദീപ്കെ

0
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെതിരെ സിജെപി സ്ഥാപകന്‍ അഭിജീത്...

​’ദുരിതാശ്വാസ നിധിയിലെ ഒരു പൈസ പോലും നഷ്ടപ്പെട്ടിട്ടില്ല, പൂർണ്ണമായും സുരക്ഷിതമാണ്’; സി.എ.ജി റിപ്പോർട്ട് തള്ളി...

0
തിരുവനന്തപുരം: ഇടത് സർക്കാരിന്റെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്നും 262 കോടി...

എലോഹിം വർഷിപ്പ് സെന്ററിന് മുന്നിലെ പ്രതിഷേധം നിയമക്കുരുക്കിൽ; നാല് ബിജെപി നേതാക്കൾക്കെതിരെ കേസ്

0
പത്തനംതിട്ട: ഓമല്ലൂര്‍ എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററില്‍ പ്രര്‍ത്ഥന നടത്താന്‍ എത്തിയ...

ഭാവിവരനെ കൊലപ്പെടുത്തിയ ശേഷം വധുവിന്റെ ഹൃദയഭേദകമായ കുറിപ്പ്; ‘എന്റെ ജന്മദിനത്തിൽ തന്നെ നീ എന്നെ...

0
പൂനെ: ട്രെക്കിംഗിനിടെ താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന്...