ഫ്രൂട്ട് വിപണിയില്‍ സീസണനുസരിച്ച് വ്യാപകമായി കാണാറുള്ള ഒന്നാണ് സീതപ്പഴം. രുചിയോടെ കഴിക്കാവുന്ന ഒരു പഴം എന്നതിലധികം സീതപ്പഴത്തിന് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. പലര്‍ക്കും ഇതിന്റെ ഗുണങ്ങളെപ്പറ്റി കാര്യമായ ധാരണകളില്ലെന്നതാണ് സത്യം. രുചിയില്‍ മാത്രമല്ല ആരോഗ്യത്തിനും ഗുണപ്രദമാണ് സീതപ്പഴം. പ്രതിരോധശേഷിക്കും ശരീരത്തിന്റെ ആരോഗ്യത്തിനു പുറമെ വിറ്റാമിനുകള്‍, ധാതുക്കള്‍, അയണ്‍, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവയാല്‍ സമ്പന്നമാണ് സീതപ്പഴം. അറിയാം സീതപ്പഴത്തിന്റെ മറ്റു ഗുണങ്ങള്‍.
അള്‍സര്‍, അസിഡിറ്റി എന്നിവയെ അകറ്റാന്‍ ഏറെ സഹായകമാണ് സീതപ്പഴം. ചര്‍മ്മത്തിന് തിളക്കമേകാന്‍ സഹായിക്കുന്ന മൈക്രോന്യൂട്രിയന്റ്‌സ് അടങ്ങിയിട്ടുള്ള ഫലമാണിത്. കണ്ണിന്റെ ആരോഗ്യത്തിനും ബുദ്ധിക്ഷമതയ്ക്കും ഉത്തമമാണ് സീതപ്പഴം. ധാരാളം അയണ്‍ അടങ്ങിയിട്ടുള്ളതിനാല്‍ വിളര്‍ച്ചയുള്ളവര്‍ ഇത് കഴിക്കുന്നത് വളരെ നല്ലതാണ്.
ഫൈബറിനാല്‍ സമ്പന്നമായത് കൊണ്ട് മലബന്ധം അകറ്റാനും ദഹനപ്രവര്‍ത്തനങ്ങള്‍ സുഗഗമാക്കാനും ഇത് സഹായകമാണ്. പൊട്ടാസ്യം അടങ്ങിയിട്ടുള്ളതിനാല്‍ രക്തസമ്മര്‍ദ്ദമുള്ളവര്‍ക്കും നല്ലതാണ് സീതപ്പഴം. പ്രമേഹത്തിനെതിരെ പൊരുതാനുള്ള കഴിവുള്ള പഴമാണ് സീതപ്പഴം. ക്യാന്‍സറിനെ ചെറുക്കാനും ഒരു പരിധി വരെ സീതപ്പഴത്തിനാകും. വിറ്റാമിന്‍ സിയും ആന്റി ഓക്സിഡന്‍റുകളും കൊണ്ട് സമ്പുഷ്ടമായ സീതപ്പഴം ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. സീതപ്പഴത്തില്‍ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ വിളര്‍ച്ചയുള്ളവര്‍ക്ക് കഴിക്കാവുന്ന മികച്ച പഴമാണ്.