ചിക്കൻ വാങ്ങുമ്പോൾ ഫ്രഷ് ആണോ എന്ന് അറിയാന്‍ ഈ കാര്യങ്ങൾ നോക്കിയാൽ മതി

For full experience, Download our mobile application:
Get it on Google Play

ചിക്കൻ കഴിക്കാൻ ഇഷ്ട്ടമുള്ളവരാണ് അധികവും. മിക്കവാറും മാര്‍ക്കറ്റില്‍ നിന്ന് ചിക്കൻ വാങ്ങിക്കുകയാണ് പതിവ്. ഇത്തരത്തിൽ വാങ്ങുമ്പോൾ ഇതില്‍ ഫ്രോസണ്‍ ചിക്കനും ഫ്രഷ് ചിക്കനും വരാം. ഇത് യഥാര്‍ത്ഥത്തില്‍ ഫ്രഷ് ആണോ എന്ന് അറിയാനുള്ള എളുപ്പവഴി ഇതാ. ആദ്യത്തേ ടിപ് ഇതാണ്. ഫ്രഷ് ചിക്കന് നേരിയ പിങ്ക് നിറമായിരിക്കും ഉണ്ടാവുക. അതോടൊപ്പം തന്നെ നെയ്യിന്‍റെ വെളുത്ത നിറവും കാണാം. എന്നാലത് പഴകിയ ചിക്കനാണെങ്കില്‍ ഇതിനു ചാരനിറം ആയിരിക്കും. അല്‍പം മഞ്ഞ കളറായിട്ടുണ്ടെങ്കിലും അത് പഴകിയതാണെന്ന് മനസിലാക്കാം. രണ്ടാമത്തേത് ചിക്കന്‍റെ കഷ്ണങ്ങളുടെ ഘടനയും പഴക്കം വിലയിരുത്താൻ കണക്കാക്കാവുന്നതാണ്. തൊടുമ്പോള്‍ ‘സില്‍ക്കി’ ആയും മൃദുവായും ഇരിക്കുന്നതാണെങ്കില്‍ ചിക്കൻ ഫ്രഷ് ആണെന്ന് അറിയാനാകും. ഇനി തൊടുമ്പോള്‍ ഒട്ടുന്നതായി തോന്നുകയാണെങ്കില്‍ നന്നായി കഴുകി നോക്കാം. ശേഷവും ഒട്ടുന്നുണ്ടെങ്കില്‍ അത് പഴക്കം കയറിയതാണെന്ന് അറിയാനാകും.

അതേസമയം തന്നെ ചിക്കന്‍റെ ഗന്ധത്തിലും പഴക്കം ചെന്നാല്‍ വ്യത്യാസമുണ്ടായിരിക്കും. സാധാരണരീതിയിൽ ഫ്രഷ് ചിക്കന്  ഗന്ധമുണ്ടാകില്ല. എന്നാല്‍ പഴക്കം ചെന്നതാണെങ്കില്‍ രൂക്ഷമായ മാംസഗന്ധം ഉണ്ടാകാം. ചിക്കൻ വാങ്ങിക്കുമ്പോള്‍ അതില്‍ ഐസിന്‍റെ അംശമുണ്ടോയെന്നും പരിശോധിക്കാവുന്നതാണ്. ഐസ് കാര്യമായി ഇട്ടതാണെങ്കില്‍ മാംസത്തിന് പഴക്കം വന്നതാണെന്ന് മനസിലാക്കാവുന്നതാണ്. വെളുപ്പ്, ചുവപ്പ്, മഞ്ഞ നിറങ്ങളില്‍ മാംസത്തില്‍ കുത്തുകള്‍ കാണുകയാണെങ്കില്‍ ചിക്കന്‍ നല്ലതുപോലെ പരിശോധിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​”വിദ്യാർത്ഥികളെ വേട്ടയാടുന്നത് സർക്കാർ അവസാനിപ്പിക്കണം”; ശക്തമായ പ്രതിഷേധവുമായി അഭിജിത്ത് ദീപ്കെ.

0
ദില്ലി: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ പങ്കെടുത്തതിൻ്റെ പേരിൽ...

യാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറി കെഎസ്ആർടിസി ബസ്; കാട്ടാക്കട ഡിപ്പോയിൽ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

0
കാട്ടാക്കട: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ രാത്രി നിയന്ത്രണം തെറ്റിയെത്തിയ ബസ് യാത്രക്കാർ...

സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ വൻ മാറ്റങ്ങൾക്ക് ഒരുങ്ങി തമിഴ്‌നാട് ; കുട്ടികൾക്ക് ഇനി ചിക്കൻ...

0
ചെന്നൈ: പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ മെനു പരിഷ്‌കരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ആലോചിക്കുന്നു. ഉച്ചയ്ക്ക്...

തുലാഭാര ചടങ്ങിനിടെ അപകടം; ത്രാസിന്റെ കയർ പൊട്ടിവീണ് വി. മുരളീധരൻ എം.എൽ.എയ്ക്ക് പരുക്കേറ്റു

0
തിരുവനന്തപുരം: തുലാഭാര ത്രാസിന്റെ കയര്‍ പൊട്ടിവീണ് കഴക്കൂട്ടം എംഎൽഎ വി മുരളീധരന്...