തിരുവനന്തപുരം : സ്‌നേഹിച്ച് വിവാഹം കഴിച്ച യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ മര്‍ദിച്ചു. സിസിടിവി അടക്കം പരാതി നല്‍കിയിട്ടും ഇരുട്ടില്‍ തപ്പി പോലീസ്. യുവതിയുടെ മതത്തില്‍ ചേരാന്‍ തയ്യാറാകാതിരുന്നതാണ് അക്രമത്തിന് കാരണമെന്ന് യുവാവിന്റെ വീട്ടുകാര്‍. തിരുവനന്തപുരം ആനത്തലവട്ടം മിഥുന്‍ കൃഷ്ണന്‍ ആണ് ഭാര്യയുടെ ബന്ധുക്കളുടെ ക്രൂരമായ അക്രമത്തിനിരയായത്. തന്റെ ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിച്ചു എന്ന് കാണിച്ച് യുവതിയും പോലീസില്‍ പരാതി നല്‍കി .
മിഥുനും ദീപ്തി ജോര്‍ജ്ജും കഴിഞ്ഞ 26നാണ് റജിസ്റ്റര്‍ വിവാഹം കഴിച്ചത്. ഇത് അറിഞ്ഞപ്പോള്‍ ദീപ്തിയുടെ വീട്ടുകാരും ബന്ധുക്കളും മിഥുനെ വിവാഹം നടത്തുന്നതിനെക്കുറിച്ചു സംസാരിക്കാനാണെന്നു പറഞ്ഞ് ദീപ്തിയുടെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തിയത്. ഇവിടെവെച്ച് ഹിന്ദുവായ മിഥുന്‍ ക്രിസ്ത്യന്‍ മതത്തിലേയ്ക്കു മാറണമെന്നാവാശ്യപ്പെടുകയുംചെയ്തു മിഥുനും ഭാര്യ ദീപ്തിയും അതിനെ എതിര്‍ത്തു ആദ്യം അത് പ്രശ്‌നമാക്കണ്ട എന്നു പറഞ്ഞ് ദീപ്തിയുടെ വീട്ടുകാര്‍ ഇരുവരെയും മടക്കി അയച്ചു.
കഴിഞ്ഞ 29ന് വിവാഹം നടത്താമെന്നു പറഞ്ഞ് വിളിച്ചു വരുത്തി ദീപ്തിയുടെ സഹോദരന്‍ ഡാനീഷ് ക്രൂരമായി അക്രമിക്കുകയായിരുന്നു. കഴുത്തിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ മിഥുന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. അക്രമണത്തിന്റെ ദൃശ്യങ്ങളടക്കം പോലീസില്‍ പരാതിപ്പെട്ടെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യാനോ മേല്‍നടപടികള്‍ സ്വീകരിക്കാനോ പോലിസ് തയ്യാറായില്ലെന്നു യുവതിയും ബന്ധുക്കളും പറയുന്നു.