അധ്യാപിക പുഴയിൽ മുങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

മങ്കൊമ്പ് : ആലപ്പുഴ തലവടിയിൽ അധ്യാപിക പുഴയിൽ വീണ് മരിച്ചു. തലവടി ചെത്തിപുരയ്‌ക്കൽ സ്‌കൂളിലെ അധ്യാപിക സുനു കെ ഐ (53) ആണ് മരിച്ചത്. രാവിലെ പാചകം ചെയ്യാനായി വീടിന് പുറകിലെ പുഴയിൽ പാത്രം കഴുകാൻ ഇറങ്ങിയതിനിടയിൽ കാൽ വഴുതി വെളളത്തിൽ വീണതാണ് അപകട കാരണമെന്നാണ്‌ നിഗമനം. ഇവരെ കാണാതായതിനെ തുടർന്ന് ഭർത്താവും മക്കളും ചേർന്ന്‌ സമീപ പ്രദേശങ്ങളിൽ അന്വേഷണം നടത്തിയിരുന്നു.

തുടർന്ന് എടത്വാ പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പുഴയിലും പരിസര പ്രദേശങ്ങളിലും തെരച്ചിൽ നടത്തുന്നതിനിടയിൽ തായങ്കരി ബോട്ട് ജെട്ടിക്ക് സമീപത്ത് നിന്ന് സുനുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഭർത്താവ്‌ കൊടുംതറയിൽ തോമസ് കെ ജെ, മക്കൾ: റോബിൻ തോമസ്, കെസിയാ എലിസബത്ത് ജോൺ. സംസ്‌കാരം പിന്നീട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...