ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടo ; ആറു വയസുകാരന്‍റെ കണ്ണില്‍ ചില്ല് തുളഞ്ഞു കയറി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : എം.സി റോഡിലെ തിരുവല്ല മഴുവങ്ങാടിന് സമീപം ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കുടുംബത്തിലെ ആറുപേരടക്കം ഏഴ് പേര്‍ക്ക് പരിക്കേറ്റു. ആറു വയസുകാരന്‍റെ കണ്ണില്‍ ഓട്ടോറിക്ഷയുടെ ചില്ല് തുളഞ്ഞു കയറി. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ തിരുവല്ല എസ്.എന്‍.ഡി.പി യൂനിയന്‍ ഓഫീസിന് സമീപമായിരുന്നു അപകടം.

ഓട്ടോറിക്ഷ ഓടിച്ചിരുന്ന തിരുമൂലപുരം മാടപ്പുറത്ത് വീട്ടില്‍ രാജു ( 68 ), ഭാര്യ ഗോമതി (63), ചെറുമക്കളായ അനീറ്റ (10), ആരതി (11), അതുല്‍ (8), അലന്‍ (6), ബൈക്ക് യാത്രികനായിരുന്ന കുരമ്പാല തെങ്ങും പുറത്ത് വീട്ടില്‍ അനൂപ് (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അലന്‍റെ കണ്ണിനാണ് ചില്ല് കയറി ഗുരുതര പരിക്കേറ്റത്. രാജുവിന്‍റെയും അതുലിന്‍റെയും ഇരു കാലുകള്‍ക്കും ഒടിവുണ്ട്. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. ഏഴു പേരെയും തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...