സ്ത്രീ പീഡനക്കേസിൽ സൂരജിനെ പുനലൂർ കോടതിയിൽ ഹാജരാക്കി

For full experience, Download our mobile application:
Get it on Google Play

പുനലൂർ : അഞ്ചൽ ഉത്ര വധക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ഭർത്താവ് സൂരജ് എസ്. കുമാറിനെ സ്ത്രീ പീഡനക്കേസിൽ പുനലൂർ കോടതിയിൽ ഹാജരാക്കി. ഉത്ര വധവുമായി ബന്ധപ്പെട്ട് സൂരജിനെതിരെ ക്രൈംബ്രാഞ്ച് ചാർജ് ചെയ്ത് പുനലൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിലവിലുള്ള കേസിലാണ് ഹാജരാക്കിയത്. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഉത്രയെ ഉപദ്രവിക്കൽ അടക്കം കുറ്റങ്ങളാണ് ചാർജ് ചെയ്തിട്ടുള്ളത്.

ഡിസംബർ ഒന്നിന് കുറ്റപത്രം വായിച്ചു കേൾപ്പിക്കാനായി ഹാജരാകാൻ കോടതി ഉത്തരവിട്ടു. പത്ത് മിനിറ്റിനുശേഷം കോടതിയിൽനിന്ന് സൂരജിനെ മടക്കി സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി. തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്ന് പ്രത്യേക സുരക്ഷാ സന്നാഹങ്ങളോടെ രാവിലെ 11നാണ് കോടതിയിൽ എത്തിച്ചത്. മൂർഖൻ പാമ്പിനെകൊണ്ട് കടിപ്പിച്ച് ഭാര്യയെ കൊന്ന കേസിൽ 17 വർഷം തടവും ഇരട്ട ജീവപര്യന്തവും ശിക്ഷ കഴിഞ്ഞ ഒക്ടോബർ 13ന് കൊല്ലം ആറാം അഡീഷനൽ സെഷൻസ് കോടതി വിധിച്ചതിനെതുടർന്നാണ് സൂരജ് സെൻട്രൽ ജയിലിൽ കഴിയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....