വിദേശ കറന്‍സി നിരോധിച്ച് താലിബാന്‍ ; ഉത്തരവ് ലംഘിച്ചാല്‍ കടുത്ത ശിക്ഷ

For full experience, Download our mobile application:
Get it on Google Play

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ വിദേശ കറന്‍സി പൂര്‍ണമായും നിരോധിച്ച് താലിബാന്‍ ഉത്തരവ്. ഉത്തരവ് ലംഘിക്കുന്നവര്‍ നിയമനടപടി നേരിടേണ്ടിവരുമെന്നും താലിബാന്‍ വക്താവ് സബിയുല്ല മുജാഹിദീന്‍ പറഞ്ഞു. രാജ്യത്തെ പൗരന്മാര്‍ ഇടപാട് നടത്തുമ്പോള്‍ അഫ്ഗാനി തന്നെ ഉപയോഗിക്കണമെന്നും വിദേശ കറന്‍സി ഉപയോഗിക്കരുതെന്നും പൗരൻമാരോടും വ്യാപാര സ്ഥാപനങ്ങളോടും താലിബാന്‍ നിര്‍ദേശിച്ചു.

നിയമം ലംഘിച്ച് വിദേശ കറന്‍സി ഉപയോഗിച്ചാല്‍ കര്‍ശന ശിക്ഷാനടപടിയുണ്ടാകുമെന്നും താലിബാന്‍ മുന്നറിയിപ്പ് നല്‍കി. താലിബാന്‍ അധികാരം പിടിച്ചതിന് ശേഷം അഫ്ഗാന്‍ കറന്‍സിയായ അഫ്ഗാനിയുടെ മൂല്യം ഇടിയുകയും രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം മരവിപ്പിക്കുകയും ചെയ്തിരുന്നു. ബാങ്കുകളില്‍ പണമില്ലാത്തതും താലിബാന്‍ ഭരണകൂടത്തിന് തിരിച്ചടിയായി. അന്താരാഷ്ട്ര രാജ്യങ്ങള്‍ താലിബാന്‍ സര്‍ക്കാറിനെ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് വിദേശസഹായവും ലഭ്യമല്ല.

അഫ്ഗാനിയുടെ മൂല്യത്തകര്‍ച്ചയെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ യുഎസ് ഡോളറാണ് വ്യാപകമായി ഉപയോഗിക്കുന്നത്. അതിര്‍ത്തി പ്രവിശ്യകളില്‍ പാകിസ്ഥാന്‍ രൂപയും ഉപയോഗിക്കുന്നു. അഫ്ഗാനിസ്ഥാന്റെ സാമ്പത്തിക മേഖല കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഓഗസ്റ്റ് 15ന് കാബൂള്‍ താലിബാന്‍ പിടിച്ചടക്കിയതിനുപിന്നാലെ 9.5 ബില്യണിലധികം ഡോളര്‍ ലഭിക്കുന്നതില്‍ നിന്നും അഫ്ഗാനിസ്ഥാനെ അമേരിക്കയും ലോകബാങ്കും അന്താരാഷ്ട്ര നാണയ നിധിയും തടഞ്ഞിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...