എൻഐഎ കോടതിക്ക് മുന്നിൽ മാവോയിസ്റ്റ് മുദ്രാവാക്യം വിളിച്ച് ആന്ധ്രയിൽ നിന്നുള്ള മാവോയിസ്റ്റുകൾ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എൻ ഐ എ കോടതിക്ക് മുന്നിൽ മാവോയിസ്റ്റ് മുദ്രാവാക്യം വിളി. കൊച്ചിയിലെ എൻഐഎ കോടതിക്ക് മുന്നിലാണ് എടക്കരയിൽ മാവോയിസ്റ്റ് ക്യാമ്പ് സംഘടിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതികൾ മുദ്രാവാക്യം മുഴക്കിയത്. എടക്കര കേസിൽ ഹാജരാക്കാനാണ് ഇരുവരെയും കോടതിയിലെത്തിച്ചത്. കേസിലെ പ്രതി തമിഴ്നാട്ടുകാരി ശുഭക്കൊപ്പമാണ് ഇവരെ കോടതിയില്‍ കൊണ്ടു വന്നത്. മുദ്രാവാക്യം വിളി തുടര്‍ന്നതോടെ പോലീസ് ഇവരെ ഉടൻ കോടതിക്കുള്ളിലേക്ക് കയറ്റി.

2016 സെപ്തംബറിലാണ് എടക്കരയില്‍ മാവോയിസ്റ്റ് ക്യാമ്പ് നടന്നത്. സിപിഐ മാവോയിസ്റ്റ് സ്ഥാപക ദിനത്തോടനുബന്ധിച്ചായിരുന്നു ക്യാംപ്. ക്യാംപില്‍ സായുധ പരിശീലനത്തിനു പുറമെ പതാക ഉയര്‍ത്തലും പഠന ക്ലാസുകളും നടന്നു. നിലമ്പൂരില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് എഫ്.ഐ.ആറില്‍ പറയുന്ന പശീലനകേന്ദ്രം. ഈ വര്‍ഷം ഓഗസ്റ്റ് 20നാണ് എന്‍ഐഎ കേസ് ഏറ്റെടുത്തത്.  ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് അന്വേഷിച്ചിരുന്ന കേസാണ് എൻഐഎ ഏറ്റെടുത്തത്.

ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ചും യുഎപിഎ നിയമം 1967 പ്രകാരവുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ 2021 ഓഗസ്റ്റ് 19 ലെ ഉത്തരവ് പ്രകാരം എൻഐഎ കേസ് ഏറ്റെടുത്തത്.  2017 സെപ്തംബർ 30 നാണ് എടക്കര പോലീസ് 19 മാവോയിസ്റ്റ് പ്രവർത്തകർക്കെതിരെ ഈ ക്യാംപുമായി ബന്ധപ്പെട്ട് കേസെടുത്തത്. പിന്നീടാണ് ഈ കേസ് കേരള തീവ്രവാദ വിരുദ്ധ സ്ക്വാഡിലേക്കും അവിടെ നിന്ന് എൻഐഎ സംഘത്തിലേക്കും എത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...