മോദിയെ അധിക്ഷേപിച്ച മന്ത്രിയുടെ മകളെക്കുറിച്ച് അസം മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

ഗുവാഹത്തി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയുള്ള വിദ്യാർഥി പ്രതിഷേധത്തിൽ അസം മന്ത്രി കേശബ് മഹന്തയുടെ മകൾ പങ്കെടുത്ത വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇതിനുപിന്നാലെ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിച്ച മകളുടെ പേരിൽ മന്ത്രിക്ക് നേരെ വ്യാപകമായ സൈബർ ആക്രമണങ്ങളും ട്രോളുകളും ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ തന്റെ കാബിനറ്റ് സഹപ്രവർത്തകനായ കേശബ് മഹന്തയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. മന്ത്രിയുടെ മകൾ പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ പേരിൽ കേശബ് മഹന്തയെ ആക്രമിക്കുകയോ ട്രോളുകയോ ചെയ്യരുതെന്ന് അദ്ദേഹം അഭ്യർഥിച്ചു. ഒരു മകൾക്ക് അവളുടെ പിതാവിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രം തന്നെ പിന്തുടരണമെന്ന് നിർബന്ധമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കുട്ടികൾ പ്രായപൂർത്തിയായ ശേഷം അവരുടെ തീരുമാനങ്ങളെയും പ്രവൃത്തികളെയും മാതാപിതാക്കളുമായി കൂട്ടിക്കുഴയ്ക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

നാളെ എന്റെ മകൻ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുമ്പോൾ, എനിക്ക് വ്യക്തിപരമായി താത്പര്യമില്ലാത്ത ഒരാൾക്ക് വേണ്ടി അവൻ കോടതിയിൽ വാദിച്ചേക്കാം. കുട്ടികൾ മുതിർന്നവരായിക്കഴിഞ്ഞാൽ, അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കാൻ പാടില്ല – ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചങ്ങരംകുളം സബ് ട്രഷറി ഓഫീസിലെ നിക്ഷേപ തട്ടിപ്പ് കേസില്‍ പരാതിക്കാർക്ക് സർക്കാർ 5,79,860 രൂപയും...

0
മലപ്പുറം: ചങ്ങരംകുളം സബ് ട്രഷറി ഓഫീസിലെ നിക്ഷേപ തട്ടിപ്പ് കേസില്‍ പരാതിക്കാർക്ക്...

പത്തനംതിട്ട ധന്യ – രമ്യ തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍...

0
പത്തനംതിട്ട : പത്തനംതിട്ട നഗരത്തിലെ ധന്യ - രമ്യ തീയേറ്ററില്‍ ലീഗല്‍ മെട്രോളജി...

വൈദ്യുതി പ്രതിസന്ധി ; സര്‍ക്കാരിന് ദീര്‍ഘവീക്ഷണമില്ല ; പറ്റുന്നില്ലെങ്കില്‍ രാജിവെച്ച് മറ്റാരെയെങ്കിലും ഏല്‍പ്പിക്കണം :...

0
കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ മുഖ്യമന്ത്രിയെയും വകുപ്പു മന്ത്രിയെയും രൂക്ഷഭാഷയില്‍ വിമര്‍ശിച്ച്...

ജലബോംബുകളായി കലഞ്ഞൂരിലെ പാറമടകള്‍ : നാടിനെ കാത്തിരിക്കുന്നത് വന്‍ ദുരന്തം

0
കലഞ്ഞൂര്‍ : കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ പാറമടകളില്‍ കെട്ടികിടക്കുന്ന വെള്ളം ജലബോംബുകളായി മാറുന്നു....