റാന്നി : പമ്പാനദിയില്‍ മുങ്ങിതാഴ്ന്ന ആളെ രക്ഷിച്ച യുവാവിനെ അനുമോദിച്ചു. മാടമൺ ക്ഷേത്രത്തിന് സമീപം പമ്പ നദിയിൽ ഒഴുക്കിൽപ്പെട്ടു മുങ്ങിത്താണ അയ്യപ്പഭക്തനെ സ്വന്തം ജീവൻ പണയം വെച്ച് രക്ഷപ്പെടുത്തിയ മാമ്പാറ മൂഴിക്കൽ വീട്ടിൽ സാജനെ മാമ്പാറ വാർഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. റാന്നി പെരുനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനൻ ഉദ്ഘാടനം ചെയ്തു. വി.കെ ബാബു, എം.കെ. മോഹൻദാസ്, വി.ആർ ബോസ്, പി.എസ് സതീശൻ, വിഷ്ണു, എ.വി സോമരാജൻ, ഇന്ദിര ചന്ദ്രൻ, ദീപ എന്നിവര്‍ പ്രസംഗിച്ചു.
പമ്പാനദിയില്‍ മുങ്ങിതാഴ്ന്ന ആളെ രക്ഷിച്ച യുവാവിനെ അനുമോദിച്ചു
RECENT NEWS
Advertisment