Thursday, July 3, 2025 9:45 pm

ഹാ​ഷി​ഷ് ഓ​യി​ലും ക​ഞ്ചാ​വു​മാ​യി യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ച​ങ്ങ​നാ​ശ്ശേ​രി : ഹാ​ഷി​​ഷ് ഓ​യി​ലും ക​ഞ്ചാ​വു​മാ​യി യുവാവ് പിടിയില്‍. മു​ണ്ട​ക്ക​യം കൂ​ട്ടി​ക്ക​ല്‍ സ്വ​ദേ​ശി ക​ട​വു​ക​ര​യി​ല്‍ വീ​ട്ടി​ല്‍ താ​രി​ഖ് തൗ​ഫീ​ഖ്​ (26) ആണ് അ​റ​സ്റ്റി​ലായത്. പാ​ലാ എ​ക്സൈ​സ് കെ.​കെ റോ​ഡി​ല്‍ ന​ട​ത്തി​യ ഹൈ​വേ പെ​ട്രോ​ളി​ങ്ങി​നി​ട​യി​ല്‍ നി​ര്‍​ത്താ​തെ ഓടിയ കാ​ര്‍ പി​ന്തു​ട​ര്‍​ന്ന് 19-ാം മൈ​ലി​ല്‍ പി​ടി​കൂ​ടി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് കാ​റി​നു​ള്ളി​ല്‍​ നി​ന്ന്​ 18 ഗ്രാം ​ഹാ​ഷി​​ഷ് ഓ​യി​ലും 13 ഗ്രാം ​ക​ഞ്ചാ​വും പി​ടി​കൂ​ടി​യ​ത്. ഇ​യാ​ള്‍ ഇ​റ്റ​ലി​യി​ല്‍ മൂ​ന്നു​വ​ര്‍​ഷം എം.​ബി.​ബി.​എ​സി​ന് പ​ഠി​ച്ചെ​ങ്കി​ലും പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടി​ല്ല.

സു​ഹൃ​ത്തി​ന്‍റെ പേ​രി​ലെ ഹ്യു​ണ്ടാ​യ് ഇ​യോ​ണ്‍ കാ​റി​ല്‍ കൂ​ട്ടി​ക്ക​ലി​ല്‍ ​നി​ന്ന്​ എ​റ​ണാ​കു​ള​ത്തെ വീ​ട്ടി​ലേ​ക്ക് പോ​കുമ്പോ​ള്‍ നി​യ​ന്ത്ര​ണ​മി​ല്ലാ​തെ കാ​ര്‍ ഓ​ടി​ച്ച​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് എ​ക്സൈ​സ് പെ​ട്രോ​ളി​ങ്​ സം​ഘം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും നി​ര്‍​ത്തി​യി​ല്ല. വാ​ഹ​ന​ത്തെ പി​ന്തു​ട​ര്‍​ന്ന് പി​ടി​കൂ​ടുകയായിരുന്നു. പിടികൂടിയ​പ്പോ​ള്‍ ഇ​യാ​ള്‍ മ​യ​ക്കു​മ​രു​ന്ന് ല​ഹ​രി​യി​ലാ​യി​രു​ന്നു.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യി​രു​ന്ന ഇ​യാ​ള്‍ ക​ഴി​ഞ്ഞ ആ​ഗ​സ്റ്റി​ലാ​ണ് കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. ശ​രീ​രം പു​ഷ്ടി​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന പ്രോ​ട്ടീ​ന്‍ പൗ​ഡ​ര്‍ കാ​റി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്നു. കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിട്ടുണ്ട്. പാ​ലാ എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്​​പെ​ക്ട​ര്‍ രാ​ജേ​ഷ് ജോ​ണ്‍, പ്രി​വ​ന്‍റി​വ് ഓ​ഫി​സ​ര്‍ കെ.​വി. ബാ​ബു, സി​വി​ല്‍ ഓ​ഫീ​സ​ര്‍​മാ​രാ​യ നി​ഫി ജേ​ക്ക​ബ്, ഡി. ​അ​മ​ല്‍​ദേ​വ്, ഡ്രൈ​വ​ര്‍ ബി​ബി​ന്‍ ജോ​യ് എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു. ച​ങ്ങ​നാ​ശ്ശേ​രി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം മെഡിക്കല്‍ കോളജ് അപകടം : ബിന്ദുവിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മരിച്ച...

ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫുട്‌ബോൾ താരം ഉൾപ്പെടെ 19 ഫലസ്തീനികൾ കൊല്ലപ്പെട്ടു

0
ഗസ്സ: ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫുട്‌ബോൾ താരം ഉൾപ്പെടെ 19 ഫലസ്തീനികൾ...

വെച്ചൂച്ചിറ നിരവിന് സമീപത്തായി പുലിയുടെ സാന്നിധ്യം ഉറപ്പിച്ച് വനംവകുപ്പ്

0
റാന്നി: പുലിയെന്നു കരുതുന്ന ജീവിയെ കണ്ടതായിട്ടുള്ള നാട്ടുകാരന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ പുലിയുടെ...

സിപിഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ മുസ്ലിം ലീഗ് പ്രവർത്തകനെ കോടതി ശിക്ഷിച്ചു

0
പാലക്കാട്: സിപിഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ മുസ്ലിം ലീഗ് പ്രവർത്തകനെ...