കൊല്ലം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ പിടികൂടി. വേളമാനൂര്‍ പുലിക്കുഴി മാങ്ങോണത്ത് ചരുവിള വീട്ടില്‍ മഹിയാണ് (20) പിടിയിലായത്. പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയോട് പ്രണയം നടിച്ച് വിശ്വാസം പിടിച്ചു പറ്റുകയായിരുന്നു. തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി കഴിഞ്ഞ 5ന് വെളുപ്പിന് പ്രതി പെണ്‍കുട്ടിയുടെ വീടിന് സമീപമെത്തി നിര്‍ബന്ധപൂര്‍വം കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടര്‍ന്ന് കിഴക്കനേലയുള്ള പരിചയക്കാരന്റെ വീട്ടിലെത്തിച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മാതാവ് നല്‍കിയ പരാതിയില്‍ പാരിപ്പള്ളി പോലീസ് ഇരുവരെയും കിഴക്കനേലയില്‍ നിന്ന് കണ്ടെത്തി. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് വിധേയയായതായി തെളിഞ്ഞതിനെ തുടര്‍ന്ന് പ്രതിക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.





























