സ്റ്റേഷനില്‍ എത്തി ഗ്രേഡ് എസ്‌ഐയെ ആക്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ചിറ്റാര്‍ പോലീസ് സ്റ്റേഷനില്‍ എത്തി ഗ്രേഡ് എസ്‌ഐയെ ആക്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ചിറ്റാര്‍ മണക്കയം സ്വദേശി ഷാജി തോമസാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് കഞ്ചാവ് ലഹരിയില്‍ പ്രതി പോലീസ് സ്റ്റേഷനില്‍ എത്തി ആക്രമണം നടത്തിയത്. തന്നെ ഏതെങ്കിലും കേസില്‍ പിടിച്ച്‌ അകത്തിടണമെന്ന ആവശ്യവുമായാണ് ഇയാള്‍ സ്റ്റേഷനില്‍ എത്തിയത്.

എന്നാല്‍ ഇയാളെ പോലീസ് ശാസിച്ച്‌ തിരിച്ചയച്ചു. തുടര്‍ന്ന് പുറത്ത് പോയ പ്രതി സ്വകാര്യബസിന് നേരെ കല്ലെറിയുകയിയുന്നു. ഉടന്‍ തന്നെ പോലീസ് പ്രതിയെ പിടികൂടി സ്റ്റേഷനില്‍ എത്തിച്ചു. സ്റ്റേഷനില്‍ എത്തിയ പ്രതി തല ഭിത്തിയിലിടിക്കുകയും പരാക്രമം കാണിക്കുകയും ചെയ്തു. സ്റ്റേഷനിലെ സ്‌കാനറും കസേരയും ബെഞ്ചും പ്രതി അടിച്ചു തകര്‍ത്തു.

പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് എസ്‌ഐയുടെ നെഞ്ചില്‍ ചവിട്ടിയത്. കഞ്ചാവ് ലഹരിയിലായിരുന്ന പ്രതി പോലീസുകാരെ തുപ്പുകയും തെറിവിളിക്കുകയും ചെയ്തു. 5,000 രൂപയുടെ നഷ്ടം സ്റ്റേഷനില്‍ മാത്രം പ്രതി വരുത്തിവെച്ചിട്ടുണ്ട്. പ്രതിക്കെതിരെ നിരവധി മോഷണ കേസുകള്‍ ഉള്ളതായി പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൂരൽമല ദുരന്ത ബാധിതർക്കുള്ള രണ്ടാം ഘട്ട വീടുകൾ കൈമാറാൻ വൈകുന്നതിൽ പ്രതിഷേധം

0
കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കുള്ള രണ്ടാം ഘട്ട വീടുകൾ...

23കാരിയെയും പ്രതിശ്രുത വരനെയും മുൻ ആൺ സുഹൃത്ത് മർദിച്ച സംഭവം ; കേസെടുത്ത് പോലീസ്

0
കണ്ണൂർ: കണ്ണൂരിൽ 23കാരിയെയും പ്രതിശ്രുത വരനെയും മുൻ ആൺ സുഹൃത്ത് മർദിച്ച സംഭവത്തിൽ...

കേന്ദ്ര ഫണ്ട് തേടി കർണാടകം സുപ്രീം കോടതിയിലേക്ക്

0
ബെംഗളൂരു: കേന്ദ്ര ഫണ്ട് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകം സുപ്രീംകോടതിയെ സമീപിക്കുന്നു....