ചാത്തന്നൂരില്‍ അമ്മയെ ക്രൂരമായി ദേഹോപദ്രവമേല്‍പ്പിച്ച മകനെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ചാത്തന്നൂരില്‍ അമ്മയെ ക്രൂരമായി ദേഹോപദ്രവമേല്‍പ്പിച്ച മകനെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ പണം ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. ചാത്തന്നൂര്‍ ഇടനാട് കോഷ്ണക്കാവ് സ്വദേശി സിജുവിനെയാണ് അറസ്റ്റ് ചെയ്തത്. ഭാര്യ ഉപേക്ഷിച്ചു പോയതിനെ തുടര്‍ന്ന് ആറു വയസുള്ള തന്റെ മകനുമായി സ്വന്തം അമ്മയ്ക്കൊപ്പമാണ് കഴിഞ്ഞ ഒരു വര്‍ഷമായി സിജുവിന്റെ താമസം. മേസ്തിരിപ്പണിക്കാരനായ സിജു, സ്ഥിരമായി മദ്യപിച്ച്‌ വീട്ടിലെത്തി അമ്മയോട് വഴക്കുണ്ടാക്കുമായിരുന്നു. കഴിഞ്ഞ ദിവസം, അമ്മയെ അടിച്ച്‌ താഴെയിടുകയും തറയിലിട്ട് വലിച്ചിഴക്കുകയും മാരകമായി ചവിട്ടുകയും ചെയ്തു. മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ അമ്മ ഓടി പോലീസ് സ്റ്റേഷനില്‍ എത്തി പരാതിപ്പെടുകയായിരുന്നു.

ജോലിയില്ലാത്ത ദിവസങ്ങളില്‍ അമ്മയോട് പണം ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. പോലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന്, പോലീസ് ഇടപെട്ട് ഇയാളെ ലഹരി വിമുക്ത കേന്ദ്രത്തില്‍ എത്തിച്ചു. എന്നാല്‍, അവിടെ നിന്നും തിരിച്ചെത്തിയ സിജു വീണ്ടും മദ്യപാനം തുടങ്ങുകയും അമ്മയെ വീണ്ടും ആക്രമിക്കുകയുമായിരുന്നു. തുടര്‍ന്നാണ് പോലീസ് സിജുവിനെ അറസ്റ്റ് ചെയ്ത് വധശ്രമത്തിന് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...