ബെവ്കോ സൂപ്പര്‍ മാര്‍ക്കറ്റില്‍ യുവാവിന്റെ വിളയാട്ടം ; മദ്യക്കുപ്പികള്‍ നിലത്തടിച്ചു തകര്‍ത്തു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ബെവ്കോ സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറി യുവാവിന്റെ വിളയാട്ടം. മദ്യക്കുപ്പികള്‍ നിലത്തടിച്ചു തകര്‍ത്തും കുപ്പിച്ച‍ില്ലുകാട്ടി വനിതാ ജീവനക്കാരെ ഭീഷണിപ്പെടുത്തിയും ഇയാള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടര്‍ന്ന് പുതൂര്‍ക്കര തൊയകാവില്‍ അക്ഷയ് (24) എന്ന യുവാവിനെ തൃശൂര്‍ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. മുപ്പതിലേറെ വിദേശമദ്യ – ബിയര്‍ കുപ്പികള്‍ ഇയാള്‍ എറിഞ്ഞുടച്ചു. 20,000 രൂപയുടെ നഷ്ടമുണ്ടായെന്നാണു ബവ്കോ അധികൃതരുടെ കണക്ക്. ബിയര്‍ കുപ്പികളുടെ മൂടി തുറന്നു സൂപ്പര്‍ മാര്‍ക്കറ്റിനുള്ളില്‍ നിന്നു യുവാവ് മദ്യപിക്കുന്ന ദൃശ്യങ്ങളും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

അയ്യന്തോള്‍ പഞ്ചിക്കലിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെ ആണു സംഭവം. മദ്യം വാങ്ങാനെത്തിയ യുവാവ് കൗണ്ടറിലിരുന്ന വനിതാ ജീവനക്കാരിക്കു നേരെ പ്രകോപനപരമായി സംസാരിച്ചതില്‍ നിന്നാണു തുടക്കമെന്നു ജീവനക്കാര്‍ പറയുന്നു. നാല് വനിതാ ജീവനക്കാരും രണ്ട് പുരുഷ ജീവനക്കാരുമാണു ഉണ്ടായിരുന്നത്. ഇവര്‍ക്കു നേരെ ഭീഷണി മുഴക്കിക്കൊണ്ടു യുവാവ് സൂപ്പര്‍ മാര്‍ക്കറ്റിനുള്ളിലൂടെ തലങ്ങും വിലങ്ങും നടന്നു മദ്യക്കുപ്പികള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. ചോദ്യം ചെയ്ത വനിതാ ജീവനക്കാരിയെ ഉന്തുകയും കുപ്പിച്ചില്ല് ഉയര്‍ത്തി വധഭീഷണി മുഴക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...