കോടിയേരിയെ അധിക്ഷേപിച്ച ഫാമിംഗ് കോർപ്പറേഷൻ ജീവനക്കാരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പത്തനാപുരം: അന്തരിച്ച സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണനെ നവമാദ്ധ്യമത്തില്‍ അധിക്ഷേപിച്ച സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്‍ ജീവനക്കാരന്‍ അറസ്റ്റിലായി. കോര്‍പ്പറേഷന്റെ മുള്ളുമല എസ്റ്റേറ്റിലെ ഡ്രൈവര്‍ കായംകുളം ചെമ്പകശേരി സ്വദേശി വിഷ്ണു ജി.കുമാറാണ് പിടിയിലായത്. ആര്‍.എസ്.എസ് നേതാവിന്റെ കൊലയില്‍ കോടിയേരിക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നെന്നും കൊല്ലപ്പെട്ട ആര്‍.എസ്.എസ് നേതാവിന്റെ മുപ്പത്തിയേഴാം ഓര്‍മ്മ ദിനത്തില്‍ കോടിയേരി മരണപ്പെട്ടെന്നുമായിരുന്നു വിഷ്ണു ഞായറാഴ്ച ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി ഡി.വൈ.എഫ്.ഐ നേതാവ് നല്‍കിയ പരാതിയില്‍ വിഷ്ണുവിനെ ഇന്നലെ ഉച്ചയ്ക്ക് പത്തനാപുരം സ്റ്റേഷനില്‍ വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. പൊലീസ് ഇടപെട്ട് പോസ്റ്റ് നീക്കം ചെയ്തു. സംഭവം അന്വേഷിച്ച്‌ വിഷ്ണുവിനെതിരെ നടപടി ആലോചിക്കുമെന്ന് എസ്.എഫ്.സി.കെ എം.ഡി ഷിബുകുമാര്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മഴ ശക്തമായ സാഹചര്യത്തിൽ ഇടുക്കി പാംബ്ല അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കും

0
ഇടുക്കി: വൃഷ്ടി പ്രദേശത്ത് മഴ ശക്തമായ സാഹചര്യത്തിൽ ഇടുക്കി പാംബ്ല അണക്കെട്ടിന്റെ...

പയ്യന്നൂരിലെ തെരഞ്ഞടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ടി ഐ മധുസൂദനന്‍റെ ഹർജിയോട് പ്രതികരിച്ച് വി...

0
കണ്ണൂർ: പയ്യന്നൂരിലെ തെരഞ്ഞടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള എൽ ഡി എഫ്...

എംവിഡി ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശവുമായി ഗതാഗത കമ്മീഷണർ

0
തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശയുമായി വീണ്ടും ഗതാഗത...

പിഎം ശ്രീ പദ്ധതി ഏതൊക്കെ സ്കൂളുകളിൽ നടപ്പാക്കണം എന്നത് യുഡിഎഫ് സർക്കാർ വിശദമായി പരിശോധിച്ച്...

0
തിരുവനന്തപുരം: കേന്ദ്ര സർക്കാരുമായി കരാറൊപ്പിട്ട പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാൻ...