പിഎം ശ്രീ പദ്ധതി ഏതൊക്കെ സ്കൂളുകളിൽ നടപ്പാക്കണം എന്നത് യുഡിഎഫ് സർക്കാർ വിശദമായി പരിശോധിച്ച് തീരുമാനിക്കുമെന്ന് അടൂർ പ്രകാശ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേന്ദ്ര സർക്കാരുമായി കരാറൊപ്പിട്ട പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് യോഗത്തിൽ തീരുമാനം. എന്നാൽ പദ്ധതി ഏതൊക്കെ സ്കൂളുകളിൽ നടപ്പാക്കണം എന്നത് യുഡിഎഫ് സർക്കാർ വിശദമായി പരിശോധിച്ച് തീരുമാനിക്കുമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരുമായി ധാരണാപത്രത്തിൽ ഒപ്പിട്ടത്. പുതിയ സർക്കാർ അധികാരത്തിൽ വന്ന പശ്ചാത്തലത്തിൽ വിഷയം പരിശോധിക്കുകയും പദ്ധതി നടപ്പിലാക്കേണ്ട സ്കൂളുകളുടെ കാര്യത്തിൽ അന്തിമ തീരുമാനം യുഡിഎഫ് കൈക്കൊള്ളുകയും ചെയ്യുമെന്ന് അടൂർ പ്രകാശ് വ്യക്തമാക്കി. കേന്ദ്രത്തിൽ നിന്ന് ലഭ്യമാകേണ്ട ഫണ്ട് വാങ്ങിയെടുക്കുക സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അടൂർ പ്രകാശ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച് ചർച്ചയുണ്ടായത്. ഇതിന് പുറമെ പുതിയ മദ്യനയം രൂപീകരിക്കുന്നതിനായി പ്രത്യേക ഉപസമിതിയെ നിയോഗിക്കാനും എൽഡിഎഫ് ഭരിക്കുന്ന ബോർഡ്-കോർപറേഷൻ ഭാരവാഹികൾ മാന്യമായി രാജി വെച്ചു ഒഴിയണമെന്നും യുഡിഎഫ് യോഗം ആവശ്യപ്പെട്ടു. പിഎം ശ്രീയുമായി മുന്നോട്ട് പോകാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിന് വിമർശനവുമായി ബിനോയ് വിശ്വം രം​ഗത്തുവന്നു. യു‍ഡിഎഫ് സർക്കാർ ആർഎസ്എസ് അജണ്ട നടപ്പാക്കുന്നുവെന്നും വിദ്യാഭ്യാസ രം​ഗത്ത് ആർഎസ്എസ് അജണ്ട നടപ്പാക്കാനുള്ള നീക്കം സിപിഐ അം​ഗീകരിക്കില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. പ്രതിപക്ഷത്ത് നിന്ന് എതിർത്ത കോൺ​ഗ്രസും ലീ​ഗും നിലപാട് വ്യക്തമാക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മഴ ശക്തമായ സാഹചര്യത്തിൽ ഇടുക്കി പാംബ്ല അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കും

0
ഇടുക്കി: വൃഷ്ടി പ്രദേശത്ത് മഴ ശക്തമായ സാഹചര്യത്തിൽ ഇടുക്കി പാംബ്ല അണക്കെട്ടിന്റെ...

പയ്യന്നൂരിലെ തെരഞ്ഞടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ടി ഐ മധുസൂദനന്‍റെ ഹർജിയോട് പ്രതികരിച്ച് വി...

0
കണ്ണൂർ: പയ്യന്നൂരിലെ തെരഞ്ഞടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള എൽ ഡി എഫ്...

എംവിഡി ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശവുമായി ഗതാഗത കമ്മീഷണർ

0
തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശയുമായി വീണ്ടും ഗതാഗത...

ഹാഷിഷ് ഓയിലുമായി കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും യുവതിയെ പിടികൂടി

0
കോഴിക്കോട്: ഹാഷിഷ് ഓയിലുമായി കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും യുവതിയെ പിടികൂടി....