ഭാര്യയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്ന യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

സേലം : ഭാര്യയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്ന യുവാവ് അറസ്റ്റില്‍. സേലം മുല്ലൈ നഗര്‍ സ്വദേശിനി ധനശ്രീ (26) യാണ് കൊല്ലപ്പെട്ടത്.ഭര്‍ത്താവ് കീര്‍ത്തിരാജിനെ (31) പോലീസ് അറസ്റ്റ് ചെയ്തു. സ്ത്രീധനമായി കാര്‍ കിട്ടാത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മൂന്ന് വര്‍ഷം മുന്‍പാണ് ധനശ്രീയും കീര്‍ത്തിരാജും വിവാഹിതരായത്. കുറച്ച്‌ നാളുകള്‍ക്ക് മുന്‍പാണ് ദമ്പതികള്‍ കുടുംബ വീട്ടില്‍ നിന്ന് മാറിത്താമസിച്ചത്. ഇതിനുപിന്നാലെയാണ് സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഉപദ്രവം തുടങ്ങിയത്. തനിക്ക് കാറും കുറച്ചുകൂടെ ആഭരണങ്ങളും വേണമെന്നായിരുന്നു പ്രതിയുടെ ആവശ്യം.

കഴിഞ്ഞ ദിവസം വഴക്കിനിടെ ഭാര്യയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു. മരണം ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാനായി മൃതദേഹം കെട്ടിത്തൂക്കി. ശേഷം യുവതിയുടെ വീട്ടില്‍ വിളിച്ച്‌ ‘അവള്‍ ആത്മഹത്യ ചെയ്‌തെന്ന്’ അറിയിച്ചു. അയല്‍വാസികളെയും പ്രതി വിവരമറിയിച്ചു. ധനശ്രീയുടെ തലയില്‍ മുറിവുള്ളത് ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കൊലപാതകമാണോയെന്ന് സംശയമുയര്‍ന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും തലയ്ക്കടിയേറ്റാണ് മരണമെന്നായിരുന്നു. തുടര്‍ന്ന് പോലീസ് കീര്‍ത്തിരാജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ, പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...