സോഷ്യല്‍ മീഡിയ വഴി യുവതികളുടെ നഗ്നചിത്രം പ്രചരിപ്പിച്ച യുവാവ് പിടിയിലായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ വഴി യുവതികളുടെ നഗ്നചിത്രം പ്രചരിപ്പിച്ച യുവാവ് പിടിയിലായി.കള്ളിക്കാട്, മുണ്ടവന്‍കുന്ന് സുബീഷ് ഭവനില്‍ സുബീഷ്(37) ആണ് അറസ്റ്റിലായത്. ജ്യോതിഷി ആണെന്നും പറഞ്ഞു ആളുകളുമായി സൗഹൃദത്തില്‍ ആയതിനു ശേഷം കുടുംബപ്രശ്നങ്ങള്‍ മാറാന്‍വേണ്ടി നഗ്നപൂജ ചെയ്യാനെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ നഗ്നചിത്രങ്ങളും വീഡിയോയും വാങ്ങിയിരുന്നത്.

നെയ്യാര്‍ഡാം സ്വദേശിനിയുടെ പരാതിയില്‍ തിരുവനന്തപുരം റൂറല്‍ സൈബര്‍ക്രൈം പോലീസ് രജിസ്റ്റര്‍ ചെയ്ത പരാതിയിലാണ് സുബീഷിനെ അറസ്റ്റ് ചെയ്തത്. ഈ യുവതിയുമായി ചാറ്റ് ചെയ്ത ഇയാള്‍ ഭര്‍ത്താവും കുഞ്ഞും മരണപ്പെട്ട് പോകാന്‍ സാധ്യതയുണ്ടെന്ന് വിശ്വസിപ്പിച്ചാണ് നഗ്നചിത്രങ്ങളും വീഡിയോയും നഗ്നപൂജയ്ക്കുവേണ്ടി കൈക്കലാക്കിയത്.

എന്നാല്‍ നഗ്നചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുന്ന സൈറ്റുകളില്‍ പരാതിക്കാരിയുടെ ചിത്രങ്ങളും വീഡിയോയും പ്രതി അയച്ചുനല്‍കി. ഇത് മനസിലാക്കിയതോടെയാണ് യുവതി പരാതി നല്‍കിയത്. തിരുവനന്തപുരം റൂറല്‍ പോലീസ് മേധാവി ശില്‍പ ഐപിഎസിന്‍റെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തിലാണ് സുബീഷ് പിടിയിലായത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘1921-1956 കാലയളവിലെ മലബാർ ജനപ്രതിനിധികളുടെ ഇടപെടലുകൾ നിയമസഭാ ഡിജിറ്റൽ രേഖകളുടെ ഭാഗമാക്കണം’ : പൊന്നാനി...

0
തിരുവന്തപുരം: മദ്രാസ് ലെജിസ്ലേറ്റിവ് കൗൺസിലിലും അസംബ്ലിയിലും 1921 മുതൽ 1956വരെയുള്ള കാലയളവിൽ...

വിദ്യാഭ്യാസ സഹായവും മെറിറ്റ് സ്കോളർഷിപ്പും വിതരണം ചെയ്തു

0
അത്തിക്കയം: എസ്.എൻ.ഡി.പി യോഗം അത്തിക്കയം ശാഖയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായുള്ള വിദ്യാഭ്യാസ സഹായം,...

നിങ്ങൾ കുട്ടിയെ ഉണ്ടാക്കിയ ശേഷം അതിനെ അബോർഷൻ ചെയ്യാൻ ഞങ്ങളോട് ആവശ്യപ്പെടുന്നതിന് തുല്യമായ നിലപാടാണ്...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ നിലപാടുകളെ പരിഹസിച്ച്...

നാടിന്റെ വലിയ വികസനങ്ങൾക്ക് കിഫ്ബി ആവശ്യമാണ്, പദ്ധതി ഉപേക്ഷിക്കാൻ പാടില്ലെന്ന് ജി. സുധാകരൻ

0
തിരുവനന്തപുരം: കിഫ്‌ബി ഉപേക്ഷിക്കാൻ പാടില്ലെന്ന് അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ. കിഫ്ബി...