പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ വെട്ടിയ സംഭവത്തില്‍ ഒരാള്‍ പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മംഗലപുരം : കണിയാപുരത്ത് പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ വെട്ടിയ സംഭവത്തില്‍ ഒരാള്‍ പോലീസ് പിടിയില്‍. ബൈക്കോടിച്ചിരുന്ന പള്ളിപ്പുറം പായ്ച്ചിറ സ്വദേശി ഷഫീഖ് (26) ആണ് അറസ്റ്റിലായത്. മംഗലപുരം പോലീസാണ് പിടികൂടിയത്. വെട്ടുകത്തി കൊണ്ടുള്ള ആക്രമണത്തില്‍ പമ്പിലെ ജീവനക്കാരനായ കണിയാപുരം ചിറ്റാറ്റുമുക്ക് സ്വദേശി അജീഷിനാണ് (19) പരിക്കേറ്റത്. ഇക്കഴിഞ്ഞ 18-നാണ് കേസിനാസ്പദമായ സംഭവം. കണിയാപുരത്തെ ഇന്ത്യന്‍ ഓയില്‍ പമ്പില്‍ ക്യൂ തെറ്റിച്ച്‌ പെട്രോള്‍ അടിച്ച്‌ നല്‍കാത്തതിനാണ് ബൈക്കിലെത്തിയ സംഘം അക്രമം നടത്തിയത്.

സംഭവം നടക്കുമ്പോള്‍ നിരവധി വാഹനങ്ങള്‍ ഇന്ധനം നിറക്കാനായി പമ്പില്‍ കാത്തു നില്‍പുണ്ടായിരുന്നു. അക്രമികള്‍ ലഹരി സംഘത്തിലുള്ളവരാണെന്ന വിവരം മനസ്സിലാക്കിയ പോലീസ് അന്വേഷണമാരംഭിക്കുകയായിരുന്നു. തുടര്‍ന്നാണ് ഒളിവിലായിരുന്ന ഷഫീഖ് പിടിയിലായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന കോട്ടയം രാമപുരം സ്വദേശി അമല്‍ വിനോദ് പിടിയിലാകാനുണ്ട്. അമല്‍ വിനോദാണ് ബൈക്കില്‍ നിന്നിറങ്ങി ജീവനക്കാരനെ വെട്ടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....