അരൂക്കുറ്റി : പോക്സോ കേസില്‍ യുവാവ് അറസ്റ്റില്‍. പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കൊച്ചുകണ്ണമ്പറമ്പില്‍ വിഷ്ണു(30) ആണ് അറസ്റ്റിലായത്. പൂച്ചാക്കല്‍ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിനാണ് കേസ്. ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ അടിപിടി, കൊലപാതകശ്രമം, കഞ്ചാവ് കടത്ത്, പോക്സോ കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു. പോക്സോ നിയമപ്രകാരം ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പോക്സോ കേസില്‍ യുവാവ് അറസ്റ്റില്‍
RECENT NEWS
Advertisment