കാറില്‍ കടത്തുകയായിരുന്ന മാരക ലഹരി മരുന്നുകളുമായി യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കാറില്‍ കടത്തുകയായിരുന്ന മാരക ലഹരി മരുന്നുകളുമായി യുവാവ് പിടിയില്‍. കൊയിലാണ്ടി തുറയൂര്‍ സ്വദേശി നടക്കല്‍ ഹൗസില്‍ സുഹൈലിനെ (25) കണ്ണൂര്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.ജിജില്‍ കുമാറും സംഘവും അറസ്​റ്റു ചെയ്തത്. വാഹന പരിശോധനക്കിടെ ബല്ലാര്‍ഡ് മൂന്നാംപീടികക്ക് സമീപത്ത് വെച്ചാണ് 335 ഗ്രാം എല്‍.എസ്.ഡിയും 15.37 ഗ്രാം മെത്താംഫി​റ്റാമിനുമായി യുവാവ് പിടിയിലായത്.

കണ്ണൂര്‍ ഭാഗത്ത് വില്‍പനക്കെത്തിച്ചതാണ് മയക്കുമരുന്ന്. പ്രതിയില്‍ നിന്ന് ഇടപാടുകാരുമായി ബന്ധപ്പെടാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും 1000 രൂപയും എക്‌സൈസ് സംഘം പിടിച്ചെടുത്തു. എക്‌സൈസ് ഇന്റലിജന്‍സിലെ പ്രിവന്റീവ് ഓഫീസര്‍ സി വി.ദിലീപിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാന ത്തിലായിരുന്നു വാഹന പരിശോധന. ഇയാള്‍ സഞ്ചരിച്ച ടയോട്ട കാറും അധികൃതര്‍ കസ്​റ്റഡിയിലെടുത്തു. റെയ്ഡില്‍ പ്രിവന്റിവ് ഓഫീസര്‍മാരായ കെ.പി.വിജയന്‍, കെ.സി ഷിബു, ഗ്രേഡ് പ്രിവന്റിവ് ഓഫിസര്‍ പുരുഷോത്തമന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പങ്കജാക്ഷന്‍, സുജിത്ത്, പ്രവീണ്‍ ഷിബു എന്നിവരുമുണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

0
കൊച്ചി: വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പുല്ലാനി...

വീണക്കെതിരെ അന്വേഷണം കടുപ്പിച്ച് ഇ‍ഡി ; സിം കാർഡ് എടുത്തത് നന്ദുലാലിന്റെ പേരിൽ ;...

0
തിരുവനന്തപുരം: വീണക്കെതിരായ അന്വേഷണം കടുപ്പിച്ച് ഇഡി. വീണയുടെ വ്യാജ സിമ്മിൽ കൂടുതൽ...

കേരളാ ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ് ഇന്ന് തുടക്കം ; കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസും തൃശ്ശൂർ...

0
തിരുവനന്തപുരം : കേരളാ ക്രിക്കറ്റിന് പുതുമുഖം നൽകിയ കെ.സി.എൽ. (കേരളാ ക്രിക്കറ്റ്...

മുട്ടിൽ മരംമുറിക്കേസ് : അഗസ്റ്റിന്‍ സഹോദരങ്ങൾ ഇന്ന് കോടതിയിൽ ഹാജരാകും

0
കൊച്ചി: മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ പ്രതികളും റിപ്പോര്‍ട്ടര്‍ ടിവി...