കൈക്കൂലിക്കേസിൽ സസ്പെൻഷനിൽ കഴിയുന്ന തഹസിൽദാറുടെ വീട്ടിൽ റെയ്ഡ് ; കണ്ടെത്തിയത് പണവും സ്വർണവും വജ്രവും ഉൾപ്പെടെ കോടികളുടെ സ്വത്തുക്കൾ

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : ഹൈദരാബാദിൽ കൈക്കൂലിക്കേസിൽ സസ്പെൻഷനിൽ കഴിയുന്ന തഹസിൽദാറുടെ വീട്ടിൽ നടത്തിയ അഴിമതി വിരുദ്ധ വിഭാഗത്തിന്റെ വ്യാപക പരിശോധനയിൽ പണവും സ്വർണവും ഉൾപ്പെടെ കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്തുക്കൾ കണ്ടെത്തി. ഹൈദരാബാദിലെ ഷാമിർപേട്ട തഹസിൽദാർ തുമ്മക്കൊമ്മ സുചരിതയുടെയും അടുത്ത ബന്ധുക്കളുടെയും പേരിലുള്ള വീടുകൾ, ഫ്ലാറ്റുകൾ, മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഒരേസമയം നടത്തിയ റെയ്ഡിലാണ് അഞ്ച് കോടിയിലേറെ രൂപയുടെ സ്വത്തുക്കൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. പരിശോധനയിൽ വൻതോതിൽ പണവും സ്വർണാഭരണങ്ങളും വിലപ്പെട്ട രേഖകളും കണ്ടെത്തിയതായാണ് വിവരം.

മുപ്പതുലക്ഷം രൂപ കൈക്കൂലി വാങ്ങിയകേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ് സുചരിത ഇപ്പോൾ. ഈ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. സിദ്ദിപേട്ടിലെ 2.17ഏക്കർ കൃഷിഭൂമി,ഹൈദരാബാദിൽ മൂന്ന് ഫ്ളാറ്റുകൾ, രണ്ട് ഹൗസ് പ്ലോട്ടുകൾ, വിലകൂടിയ രണ്ട് കാറുകൾ, 1.2 കോടിയുടെ സ്വർണവും വജ്രവും, 12 ലക്ഷം രൂപയുടെ കറൻസി നോട്ടുകൾ, മുപ്പത്തെട്ടുലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപങ്ങൾ എന്നിവയാണ് പരിശോധനയിൽ കണ്ടെത്തിയത്. ആസ്തിയുടെ വിപണിമൂല്യം ഇതിലും കൂടുതലായിരിക്കും എന്നാണ് അധികൃതർ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുഞ്ഞിന്‍റെ ഡയപ്പറിൽ ഒരു കോടിയുടെ സ്വർണം ; കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വര്‍ണവേട്ട

0
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ കുഞ്ഞിന്‍റെ ഡയപ്പറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു...

മുല്ലപ്പെരിയാർ : സുരക്ഷാ സമിതി റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കും

0
കുമളി : മുല്ലപ്പെരിയാർ ഡാമിൽ സമഗ്ര സുരക്ഷാ വിലയിരുത്തൽ സമിതിയുടെ ആദ്യഘട്ട...

അട്ടപ്പാ‌ടി മധു കേസ് : സംസ്ഥാന സർക്കാർ സുപ്രീം കോ‌ടതിയിൽ ; ഒന്നാം പ്രതി...

0
പാലക്കാട്: അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. കേസിലെ...

ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണം; ഉത്തരവുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറി

0
തിരുവനന്തപുരം : ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണമെന്ന് ഉത്തരവ്. ഭരണപരമായ സ്ഥലം...