പാക്-സൗദി-തുർക്കി സംയുക്ത പ്രതിരോധക്കരാർ ; മോദിയോട് ഫോണിൽ സംസാരിച്ച് യു.എസ് വൈസ് പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ചു. ശനിയാഴ്ചയാണ് വാൻസ് മോദിയെ വിളിച്ചത്. പശ്ചിമേഷ്യയിലെ സംഘർഷസ്ഥിതിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയും അമേരിക്കയും തമ്മിൽ വ്യാപാര, സുരക്ഷ, ഊർജ മേഖലകളിലെ ബന്ധം വിപുലപ്പെടുത്തുന്നതിനെക്കുറിച്ചായിരുന്നു ചർച്ച. പാകിസ്ഥാനും സൗദി അറേബ്യയും തുർക്കിയും സംയുക്ത പ്രതിരോധക്കരാറിൽ(മെക്ക കരാർ) ഒപ്പുവെച്ച് ദിവസങ്ങൾക്കകമാണ് യു.എസ്. വൈസ് പ്രസിഡന്റ് പ്രധാനമന്ത്രി മോദിയുമായി സംഭാഷണം നടത്തിയത്. മേഖലയിലെ പുതിയ ശാക്തിക കൂട്ടായ്മയായി പാക്, തുർക്കി, സൗദി പ്രതിരോധക്കരാർ വിലയിരുത്തപ്പെടുന്നു. നാറ്റോ സഖ്യകക്ഷി രാജ്യംകൂടിയാണ് തുർക്കി. ഈ സാഹചര്യത്തിൽ ജെ.ഡി. വാൻസ് – നരേന്ദ്രമോദി ചർച്ചയ്ക്ക് പ്രാധാന്യം കൂടുതലാണ്.

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനവംവരെ തീരുവയ്ക്ക് അനുമതി നൽകുന്ന ബില്ലിന് അമേരിക്കൻ സെനറ്റ് അംഗീകാരം നൽകിയിരുന്നു. ഇന്ത്യ അടക്കമുള്ള എതാനും രാജ്യങ്ങളെയാണ് ഈ ബില്ലിലൂടെ ഉന്നംവെക്കുന്നത് എന്നു കരുതപ്പെടുന്നു. റഷ്യയിൽനിന്ന് വാങ്ങൽ നടത്തുന്ന യൂറോപ്പിലെ അമേരിക്കൻ സഖ്യ കക്ഷികളെ ഇതിൽനിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. ഇങ്ങനെ ഇന്ത്യ – അമേരിക്ക വ്യാപാര നയതന്ത്രത്തിൽ പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽക്കൂടിയാണ് ഈ ഫോൺ സംഭാഷണം. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ പുരോഗതി ഇരു നേതാക്കളും വിലയിരുത്തിയതായി കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇന്ത്യ-അമേരിക്ക വ്യാപാരക്കരാറുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നോ എന്നത് വ്യക്തമല്ല. ഫോൺ സംഭാഷണത്തെക്കുറിച്ച് അമേരിക്ക ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

0
തിരുവല്ല: പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ,...