ജ്വല്ലറികൾ കേന്ദ്രീകരിച്ച് കവർച്ച നടത്താനുള്ള ശ്രമത്തിനിടെ മൂന്ന് പേർ പിടിയിലായി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: ജ്വല്ലറികൾ കേന്ദ്രീകരിച്ച് കവർച്ച നടത്താനുള്ള ശ്രമത്തിനിടെ മൂന്ന് പേർ പിടിയിലായി. വടക്കഞ്ചേരിയിലാണ് സംഭവം. കണ്ണൂർ ആലക്കോട് നെല്ലിക്കുന്ന് സ്വദേശി തങ്കച്ചൻ, അഞ്ചുമൂർത്തിമംഗലം ചെറാട്ടുപറമ്പ് സ്വദേശി വിഷ്ണുരാജ്, വടക്കഞ്ചേരി പ്രധാനി സ്വദേശി സഫർ എന്നിവരാണ് പോലീസിൻ്റെ പിടിയിലായത്. ശനിയാഴ്ച രാത്രി പോലീസ് പട്രോളിങ്ങിനിടെയാണ് സംഘത്തെ സംശയാസ്പദമായി കണ്ടത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പഴയന്നൂരിലും വടക്കഞ്ചേരിയിലും ജ്വല്ലറികൾ കുത്തിതുറന്ന് മോഷണം നടത്താൻ പദ്ധതിയിട്ടിരിക്കുകയാണെന്ന് ഇവർ പോലീസിനോട് പറഞ്ഞു. ഇവരിൽ നിന്നും മോഷണം നടത്താനുള്ള ഉപകരണങ്ങളും ഗ്ലൗസ്, തൊപ്പി എന്നിവയും കണ്ടെത്തി. നിരവധി കേസുകളിൽ പ്രതിയായ ഇവർ തമ്മിൽ ജയിലിൽ വെച്ചുള്ള പരിചയമാണ്. രണ്ടാഴ്ച മുമ്പ് ഇവർ പൊള്ളാച്ചിയിൽ ജ്വല്ലറി, ബേക്കറി, തുണിക്കട എന്നിവിടങ്ങളിൽ മോഷണം നടത്തിയിരുന്നു.

തങ്കച്ചന് കേരളത്തിലും തമിഴ്നാട്ടിലുമായി 20ഓളം മോഷണക്കേസുകൾ ഉണ്ട്. വിഷ്ണു രാജിന് വഞ്ചനാകേസുകളും സഫറിൻ്റെ പേരിൽ ദേശീയ പാതയിൽ വാഹനങ്ങൾ തടഞ്ഞ് കവർച്ച, പോലീസിനെ ആക്രമിച്ച് പരിക്കേല്പിക്കൽ തുടങ്ങിയ കേസുകളും ഉണ്ട്. പൊള്ളാച്ചിയിൽ കവർച്ച നടത്തിയ കേസിൻ്റെ ഭാഗമായി വടക്കഞ്ചേരി പോലീസ് പ്രതികളെ പൊള്ളാച്ചി പോലീസിന് കൈമാറി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

0
തിരുവല്ല: പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ,...