പാലക്കാട് : ഒറ്റപ്പാലം നഗരത്തിലെ ബാര്‍ഹോട്ടലില്‍ തോക്കും തിരകളുമായി യുവാവ് അറസ്റ്റില്‍. സൗത്ത്പനമണ്ണ കളത്തില്‍ വീട്ടില്‍ മഹേഷാണ് അറസ്റ്റിലായത്. ലൈസന്‍സ് ഇല്ലാത്ത നാടന്‍ തോക്കും മൂന്നുതിരകളുമാണ് ഇയാളില്‍നിന്ന് കണ്ടെടുത്തത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. പിടിച്ചെടുത്ത തോക്കും തിരകളും ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. ഒറ്റപ്പാലം ഡിവൈഎസ്പി വി സുരേഷ്, സി ഐ വി ബാബുരാജന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്നും വിശദ വിവരങ്ങള്‍ അതിന് ശേഷം അറിയിക്കുമെന്നും പോലീസ് പറഞ്ഞു.
ഒറ്റപ്പാലം ബാർഹോട്ടലിൽ നിന്ന് തോക്കും തിരകളുമായി യുവാവ് പിടിയിൽ
RECENT NEWS
Advertisment