ഹയര്‍ സെക്കണ്ടറി പരീക്ഷ മാനുവല്‍ പുതുക്കി വിദ്യാഭ്യാസ വകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഹയര്‍ സെക്കണ്ടറി പരീക്ഷ മാനുവല്‍ പുതുക്കി വിദ്യാഭ്യാസ വകുപ്പ്. 2005 ല്‍ തയ്യാറാക്കിയ പരീക്ഷ മാനുവലാണ് കാലോചിതമായ മാറ്റങ്ങളോടെ പ്രസിദ്ധീകരിച്ചത്. പരീക്ഷകള്‍ കുറ്റമറ്റതാക്കാന്‍ നിരീക്ഷണ സക്വാഡ് രൂപീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പുനര്‍മൂല്യനിര്‍ണയം സംബന്ധിച്ച്‌ സമ​ഗ്രമായ മാറ്റം വരുത്തിയിട്ടുണ്ട്. പുതുക്കിയ പരീക്ഷ മാനുവല്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും പകര്‍പ്പ് എല്ലാ സ്കൂളുകള്‍ക്കും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. 17 വര്‍ഷത്തിന് ശേഷമാണ് ഹയര്‍സെക്കണ്ടറി പരീക്ഷ മാനുവല്‍ പുതുക്കുന്നത്.

പരീക്ഷ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിന് അധ്യാപകരുടെ പൂള്‍ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കുന്ന ഉത്തരക്കടലാസുകള്‍ ഇരട്ട മൂല്യനിര്‍ണയത്തിന് വിധേയമാക്കും. പുനര്‍മൂല്യനിര്‍ണയത്തിന് വിധേയമാക്കുന്ന ഉത്തരക്കടലാസുകളില്‍ 10 ശതമാനം മാര്‍ക്കില്‍ താഴെയാണ് ലഭിക്കുന്നതെങ്കില്‍ ഇരട്ടമൂല്യനിര്‍ണയത്തിന്‍റെ ശരാശരിയെടുക്കും. പരമാവധി മാര്‍ക്കിന്റെ 10 ശതമാനത്തില്‍ കൂടുതല്‍ വ്യത്യാസം വന്നാല്‍ മൂന്നാമതും മൂല്യ നിര്‍ണയത്തിന് വിധേയമാക്കാനും പുതുക്കിയ മാനുവലില്‍ പറയുന്നു.

മൂന്നാം മൂല്യനിര്‍ണയത്തില്‍ ലഭിക്കുന്ന സ്കോറിന്റെയും ഇരട്ട മൂല്യ നിര്‍ണയത്തിലെ സ്കോറിന്റെയും ശരാശരി നല്‍കും. ആദ്യം ലഭിച്ച മാര്‍ക്കിനെക്കാള്‍ കുറവാണ് പുനര്‍മൂല്യനിര്‍ണയത്തിലെ മാര്‍ക്കെങ്കില്‍ ആദ്യം ലഭിച്ചത് നിലനിര്‍ത്തും. പരീക്ഷക്ക് ശേഷം ചോദ്യപേപ്പറും ഉത്തരസൂചികയും വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
രണ്ടാംവര്‍ഷ തിയറി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥിക്ക് എന്തെങ്കിലും കാരണത്താല്‍ പ്രായോഗിക പരീക്ഷ എഴുതാന്‍ സാധിക്കാതെ വന്നാല്‍ സേ പരീക്ഷയില്‍ പ്രായോഗിക പരീക്ഷ മാത്രമായി എഴുതാന്‍ അനുവദിക്കും. സര്‍ട്ടിഫിക്കറ്റില്‍ ​ഗ്രേസ് മാര്‍ക്ക് പ്രത്യേകം രേഖപ്പെടുത്തും. പുതുക്കിയ മാനുവല്‍ പ്രകാരം മൂല്യനിര്‍ണയം കഴിഞ്ഞ ഉത്തരക്കടലാസുകള്‍ സൂക്ഷിക്കുന്നതിന്റെ കാലാവധി രണ്ടു വര്‍ഷത്തില്‍ നിന്നും ഒരു വര്‍ഷമായി കുറച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

ഇറാനുമായി വ്യാപാര ബന്ധം പാടില്ല ; ഒരു തരത്തിലും സഹായിക്കരുത് : ട്രംപ്

0
വാഷിങ്ടണ്‍: യുഎസ്- ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ ഇറാനുമായി വ്യാപാരബന്ധം...

‘സൂപ്പർ എൽനിനോ’ വരും ; കേരളത്തെ കാത്തിരിക്കുന്നത് തീവ്രമഴയും അപ്രതീക്ഷിത പ്രളയങ്ങളും

0
കോട്ടയം : എൽനിനോ പ്രതിഭാസം നവംബർ-ഡിസംബറോടെ ശക്തിപ്പെടുമെന്നും, മുൻകാലങ്ങളെക്കാൾ രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്....