യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച ആറ് പേരെ അറസ്റ്റ്

For full experience, Download our mobile application:
Get it on Google Play

കളമശ്ശേരി : പള്ളി പെരുന്നാളിനിടെ ഉണ്ടായ തര്‍ക്കത്തില്‍ യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച ആറ് പേരെ അറസ്റ്റ് ചെയ്തു. മഞ്ഞുമ്മലില്‍ വാടകയ്ക്ക് താമസിക്കുന്ന ആന്‍സന്‍ ഡി.സാജനെ (23) വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ കളമശ്ശേരി ഗ്ലാസ് കോളനി സ്വദേശികളായ പെരുങ്ങോട്ടില്‍ അജിത് ബാബു (22), നാലുകണ്ഠത്തില്‍ നവീന്‍ ആന്റണി (21), പതുവന വീട്ടില്‍ സക്കീര്‍ ഹുസൈന്‍ (21), ആറ് കണ്ഠത്തില്‍ ജോയല്‍ ബെന്നി (21),ചാമപ്പറമ്പില്‍ ബിനീഷ് (24),റോക്ക് വെല്‍ റോഡില്‍ തവക്കല്‍ വീട്ടില്‍നിസാം (22) എന്നിവരെയാണ് കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച രാത്രി 11.30 ഓടെ ഗ്ലാസ് ഫാക്ടറി റോഡില്‍ വെച്ചാണ് സംഭവം. പള്ളി പെരുന്നാളില്‍ പങ്കെടുത്ത ശേഷം ആന്‍സന്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഏഴ്‌ അംഗ സംഘം ആക്രമിക്കുകയായിരുന്നു. തലക്ക് പരിക്കേറ്റ യുവാവ് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. ഒരാള്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...