വെട്ടേറ്റ് ചികിത്സയില്‍ കഴിയുന്ന കോളജ് വിദ്യാര്‍ഥിനിയുടെ ആരോഗ്യനില ഗുരുതരം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : നാദാപുരത്ത് വെട്ടേറ്റ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുന്ന 20 കാരിയായ കോളജ് വിദ്യാര്‍ഥിനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കഴുത്തിനും തലയ്ക്കുമടക്കം വെട്ടേറ്റ പെണ്‍കുട്ടിക്ക് ആന്തരിക രക്തസ്രാവം ഉണ്ടെന്നും വെള്ളിയാഴ്ച ശസ്ത്രക്രിയകള്‍ ചെയ്യുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. വിദ്യാര്‍ഥിനിയെ വെട്ടി പരിക്കേല്‍പ്പിച്ചതിന് പിന്നാലെ സ്വയം കൈ ഞരമ്പ് മുറിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ചെന്ന് പോലീസ് പറയുന്ന പ്രതി റഫ്‌നാസും മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തതായും വിശദമായ മൊഴി വെള്ളിയാഴ്ച രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ നാദാപുരത്താണ് സംഭവം. ബിരുദ വിദ്യാര്‍ഥിനിയായ നഹീമ കോളജ് വിട്ട് വരും വഴി റഫ്‌നാസ് എന്ന 22 കാരന്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബൈക്കില്‍ കാത്തിരുന്ന റഫ്‌നാസും നഹീമയുമായി റോഡില്‍ വച്ച്‌ വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് ഇയാള്‍ കയ്യില്‍ കരുതിയ വെട്ടുകത്തികൊണ്ട് ആക്രമിക്കുകയുമായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. പിന്നാലെ യുവാവ് ആത്മഹ്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ആക്രമണത്തിന് കാരണം പ്രണയ നൈരാശ്യമെന്ന് ആക്രമണം നടത്തിയ റഫ്‌നാസ് മൊഴി നല്‍കിയതായും നഹീമയും റഫ്‌നാസും പ്ലസ്ടുവിന് ഒരുമിച്ച്‌ പഠിച്ചവരാണെന്നും പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...