വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ചു യുവാവിന് ഗുരുതര പരിക്ക്‌

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ചു യുവാവിന് ഗുരുതര പരിക്ക്‌.  ജനനേന്ദ്രിയത്തിലടക്കം പരിക്കേറ്റ യുവാവിനെ പോലീസെത്തി രക്ഷിച്ചു. മലപ്പുറം ചങ്കുവെട്ടി സ്വദേശി അബ്‌ദുള്‍ അസീബിനാണ് പരിക്കേ‌റ്റത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ അബ്‌ദുള്‍ അസീബിനെ അവിടെ നിന്നും തട്ടിക്കൊണ്ടുപോയി ഒതുക്കുങ്ങലിലെ ഭാര്യവീട്ടിലെത്തിച്ച്‌ വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലാന്‍ നിര്‍ബന്ധിച്ചു.

വിവാഹമോചനത്തിന് തയ്യാറാണെന്ന് എഴുതിവാങ്ങാനും ശ്രമിച്ചെങ്കിലും അബ്‌ദുള്‍ അസീബ് തയ്യാറായില്ല. തുടര്‍ന്ന് കത്തി ഉപയോഗിച്ച്‌ നെഞ്ചില്‍ കുത്താന്‍ ശ്രമിക്കുകയും ആസിഡ് മുഖത്തൊഴിച്ച്‌ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. മര്‍ദ്ദനത്തിനിടെ ദേഹമാസകലം മുറിവുണ്ടായി. ജനനേന്ദ്രിയത്തിലും മര്‍ദ്ദിച്ചു. തുടര്‍ന്ന് തട്ടിക്കൊണ്ടുപോയ വിവരം അസീബിന്റെ സുഹൃത്തുക്കള്‍ പോലീസിനെ അറിയിച്ചു.

കോട്ടയ്‌ക്കല്‍ പോലീസ് സ്ഥലത്തെത്തി അസീബിനെ രക്ഷിക്കുകയായിരുന്നു. ഒന്നരമാസം മുന്‍പ് മാത്രമാണ് അസീബ് വിവാഹിതനായത്. ഇതിനിടെ ഭാര്യയുമായി ചെറിയൊരു അഭിപ്രായവ്യത്യാസമുണ്ടായി. ഇത് പരിഹരിക്കാനുള‌ള ശ്രമത്തിനിടെയാണ് അസീബിനെ തട്ടിക്കൊണ്ടുപോയതും ആക്രമിച്ചതും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ് ഐ ടി ഉടൻ പ്രാഥമിക...

0
കൊച്ചി: ലിയോണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ്...

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാൻ സംസ്ഥാന സർക്കാർ സന്നദ്ധമാണെന്ന്...

0
തിരുവനന്തപുരം: നിലവിൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് നടപ്പാക്കിയിട്ടുള്ള സ്‌കൂൾ ഉച്ചഭക്ഷണ...

ബ്ലീച്ചിങ് പൗഡർ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പ് തുടർ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ബ്ലീച്ചിങ് പൗഡർ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പ് തുടർ...

ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിന് വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയം തകര്‍ത്ത് സഹപാഠികള്‍

0
ഇടുക്കി: ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിന് ഇടുക്കി തൊടുപുഴയില്‍ വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയം...