പൊന്നാനി : ‘മാഡ് മോട്ടോ ഗ്വില്‍ഡ്’ കട ഉടമയെ തൂങ്ങി മരിച്ച നിലയില്‍. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ മല്ലു ട്രാവലര്‍ ഉദ്ഘാടനം നിര്‍വഹിക്കാനെത്തി വിവാദം സൃഷ്ടിച്ച പുതിയിരുത്തി, അണ്ടത്തോട് സ്വദേശിയായ അനസിനെയാണ് ഇന്ന് രാവിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.
കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനിടെയായിരുന്നു യൂട്യൂബ് വ്ലോഗറായ മല്ലു ട്രാവലര്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചെത്തി അനസിന്റെ കടയുടെ ഉദ്ഘാടനം നടത്തിയത്. അന്ന് ഈ സംഭവം വലിയ വിവാദത്തിലേക്ക് വഴിവച്ചിരുന്നു. അന്നേദിവസം, ചാവക്കാട്-പൊന്നാനി ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കുകയുമുണ്ടായിരുന്നു. അനസിന്‍റെ മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.