യുവാവിന്‍റെ മരണം കൊലപാതകം : ആരോപണവുമായി ബന്ധുക്കള്‍

For full experience, Download our mobile application:
Get it on Google Play

അഞ്ചല്‍ : തൊഴില്‍ സ്ഥലത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍. തടിക്കാട് കൊമ്പേറ്റിമല ആലുവിള വീട്ടില്‍ പരേതനായ കണ്ണന്‍റെയും സുലോചനയുടെയും മകന്‍ അരുണ്‍ (24) ആണ് കര്‍ണാടകയില്‍ മരിച്ചത്. കഴിഞ്ഞ 18-നാണ് അരുണ്‍ മരിച്ച വിവരം ബന്ധുക്കളെ അറിയിച്ചത്.

മൂന്നു മാസം മുമ്പാണ് അരുണ്‍ റിങ് വര്‍ക്കിനായി കര്‍ണാടകയിലെ ഹാര്‍വാറില്‍ പോയത്. മൃതദേഹം ഏറ്റുവാങ്ങാനെത്തണമെന്ന് കോണ്‍ട്രാക്ടര്‍ അറിയിച്ചതനുസരിച്ച്‌ ബന്ധുക്കള്‍ ഹാര്‍വാറിലെത്തി മൃതദേഹം നാട്ടിലെത്തിച്ച്‌ സംസ്കരിക്കുകയായിരുന്നു. മൃതദേഹത്തില്‍ മര്‍ദനമേറ്റതിന്‍റെയും മുറിവുകളുടെയും അടയാളങ്ങളുണ്ടായിരുന്നെന്നും ബന്ധുക്കള്‍ കണ്ടെത്തി.

അരുണ്‍ മരിച്ചതിന് ഏതാനും ദിവസം മുമ്പ് തനിക്കിവിടെ കഴിയാന്‍ പറ്റില്ലെന്നും പ്രശ്നങ്ങളാണെന്നും ഉടന്‍ തിരിച്ചു വരേണ്ടി വരുമെന്നുമുള്ള വിവരങ്ങള്‍ മാതാവ് സുലോചനയെ അറിയിച്ചിരുന്നു. സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം അഞ്ചല്‍ പോലീസിലും പുനലൂര്‍ ഡിവൈ.എസ്.പിക്കും ബന്ധുക്കള്‍ പരാതി നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് അടക്കമുള്ള നടപടികൾ വേണം ; അറസ്റ്റ് വാറന്‍റിന് പിന്നാലെ പുതിയ...

0
അംഗാറ: ഗാസയിലേക്ക് സഹാവുമായി പുറപ്പെട്ട ഫ്ലോട്ടില്ല തടഞ്ഞ സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി...

പെരുമ്പിലാവില്‍ ഡാൻസാഫ് സംഘത്തെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസ് ; മുഖ്യ പ്രതി പിടിയിൽ

0
തൃശൂര്‍: പെരുമ്പിലാവില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സംഘത്തെ വാഹനമിടിച്ച് അപായപ്പെടുത്താന്‍...

റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം ; കൊപ്രക്കളത്ത് മേല്‍പ്പാലം വേണമെന്ന ആവശ്യം...

0
തൃശൂര്‍: ദേശീയപാത തളിക്കുളം കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട...

മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം ; 14 പേർ കൊല്ലപ്പെട്ടു

0
നെയ്പിഡോ: മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു....