അമ്പലത്തറ : ബൈക്കില്‍ കാറിടിച്ച് വിദ്യാര്‍ഥി മരിച്ചു. അമ്പലത്തറ പുതുക്കാട് കല്ല്യാണ മണ്ഡപത്തിന് സമീപം താമസിക്കുന്ന നിസാര്‍-ജിബിത ദമ്പതികളുടെ മകന്‍ സനദ് നയീം [20] ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച്ച രാത്രി പരുത്തികുഴിയില്‍ നിന്നും ഈഞ്ചക്കല്‍ ബൈപാസിലൂടെ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയാണ് അപകടം. അതേദിശയില്‍ സഞ്ചരിച്ച കാര്‍ മുട്ടത്തറ ഭാഗത്ത് വെച്ച് സനദ് സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട കാര്‍ ഡിവൈഡര്‍ ചാടിക്കടന്ന് മരത്തിലിടിച്ചാണ് നിന്നത്.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച് വീണ സനദിനെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടം നടന്നയുടന്‍ കാറിലുണ്ടായിരുന്ന യുവാക്കള്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിന്‍തുടര്‍ന്ന് പിടികൂടി പോലീസിന് കൈമാറി. മദ്യലഹരിയിലായിരുന്ന യുവാക്കള്‍ അമിതവേഗതയിലായിരുന്നു വാഹനമോടിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഫോര്‍ട്ട് പോലീസ് കേസ് എടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയതിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. സഹോദരങ്ങള്‍: മറിയം, നൂഹ.