പത്തനാപുരം : നീറ്റ് പരീക്ഷ കഴിഞ്ഞ് ട്രെയിനില്‍ മടങ്ങിയ വിദ്യാര്‍ഥിയെ റെയില്‍വേ സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനാപുരം പുന്നല സ്വദേശിയായ അക്ഷയ് (19) ആണ് മരണപ്പെട്ടത്. ആവണീശ്വരത്തിനും കൊട്ടാരക്കരയ്ക്കും ഇടയിലുള്ള കുരി സ്റ്റേഷനിലാണ് മൃതദേഹം കണ്ടത്. കൊല്ലത്ത് നിന്ന് ട്രയിനില്‍ കയറിയ അക്ഷയ് സ്റ്റോപ്പില്ലാത്ത കുരി റെയില്‍വേ സ്റ്റേഷനില്‍ ചാടി ഇറങ്ങാന്‍ ശ്രമിക്കവെയാണ് അപകടം സംഭവിച്ചതെന്നാണ് കുന്നിക്കോട് പോലീസ് നിഗമനം.
നീറ്റ് പരീക്ഷ കഴിഞ്ഞ് ട്രെയിനില്‍ മടങ്ങിയ വിദ്യാര്‍ഥിയെ റെയില്‍വേ സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തി
RECENT NEWS
Advertisment