സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനിടെ കെട്ടിടത്തിന് മുകളില്‍നിന്നുവീണ് യുവാവിന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനിടെ കെട്ടിടത്തിന് മുകളില്‍നിന്നുവീണ് യുവാവിന് ദാരുണാന്ത്യം. ചിറക്കല്‍ ആര്‍പ്പാതോടിന് സമീപത്തെ അഞ്ചുകണ്ടി പറമ്പില്‍ കുനിയില്‍ ഹൗസില്‍ പ്രവീണ്‍ (49) ആണ് മരിച്ചത്. കാഞ്ഞങ്ങാട് പള്ളിക്ക് സമീപത്തെ കെവിആര്‍ ടാറ്റ ഷോറൂമിന്റെ മുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനിടെയാണ് കാല്‍ തെന്നി വീണത്.

ചൊവ്വാഴ്ച  പകല്‍ മൂന്നുമണിക്കാണ് സംഭവം. അപകടം നടന്ന ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം ഇന്ന് പകല്‍ മൂന്നിന് പയ്യാമ്പലത്ത്. പരേതനായ ലക്ഷ്മണന്റെയും കമലാക്ഷിയുടെയും മകനാണ്. ഭാര്യ – സുനിത. മക്കള്‍ – അഭിനന്ദ്, അനുഷ്ക. സഹോദരങ്ങള്‍ – രാജീവന്‍, രത്നവല്ലി, അനിത, സന്തോഷ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...