കോട്ടയം : സ്പീഡ് ബ്രേക്കര്‍ മൂലമുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. എം.സി റോഡില്‍ കുറവിലങ്ങാടിന് സമീപമായിരുന്നു അപകടം. വെമ്പള്ളി പഞ്ചായത്തിന് മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന സ്പീഡ് ബ്രേക്കറില്‍ യുവാവ് ഓടിച്ചിരുന്ന സ്‌കൂട്ടര്‍ കയറിയപ്പോള്‍ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം.
കോഴ കടമ്പന്‍ചിറയില്‍ റോസ്‌പെന്‍ (26) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. സ്ഥലത്തെത്തിയ മറ്റൊരു വാഹനത്തിലെ യാത്രക്കാരന്‍ ഹൈവേ പോലീസ് സഹായത്തോടെ അപകടത്തില്‍ പെട്ട യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പ്രദേശം, സ്ഥിരം അപകട മേഖലയായതോടെ സ്പീഡ് ബ്രേക്കര്‍ മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ അധികാര കേന്ദ്രങ്ങളില്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല എന്ന ആരോപണവും ശക്തമായിട്ടുണ്ട്.